26 April Friday

സ്റ്റോറിൽ മോഷണം; 
സ്റ്റോർ കീപ്പർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

 തേഞ്ഞിപ്പലം 

കലിക്കറ്റ് സർവകലാശാലാ ജലവിതരണ സ്റ്റോറിൽനിന്ന് വൻതോതിൽ പിച്ചളസാധനങ്ങൾ മോഷണം പോയി. സ്റ്റോർ കീപ്പറെ അന്വേഷണവിധേയമായി വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. സ്റ്റോർ കീപ്പറുടെ ചുമതല വഹിക്കുന്ന പ്ലംബർ വി ഷാജിയെയാണ് സസ്പെൻഡ് ചെയ്‌തത്. ഏകദേശം 360 കിലോ പിച്ചളയുടെ പഴയ ഉപകരണ ഭാഗങ്ങളാണ് നഷ്ടമായിരിക്കുന്നത്. 1,24,000 രൂപയോളം വിലമതിക്കുന്നതാണിത്. പല തവണകളായാണ് മോഷണംനടന്നത്. ചുമതലയുള്ള അസി. എക്സിക്യൂട്ടീവ് എൻജിനിയർ യൂണിവേഴ്സിറ്റി എൻജിനിയർക്ക് മോഷണംസംബന്ധിച്ച റിപ്പോർട്ട് നൽകി. ഇത് രജിസ്ട്രാർക്കും വൈസ് ചാൻസലർക്കും കൈമാറി. ഇതനുസരിച്ചാണ് അടിയന്തരമായി ഷാജിയെ സസ്പെൻഡ് ചെയ്യാനും അന്വേഷണ കമീഷനെ നിയോഗിക്കാനും തീരുമാനിച്ചത്. വാട്ടർ ടാപ്പുകളുടെ പാർട്സുകളും  മോട്ടോറുകളുടെ ഇമ്പലറുകളുമാണ് ഇവ. വർഷങ്ങളായുള്ളവ സ്‌റ്റോറിലെ കോൺക്രീറ്റ് റാക്കുകളിൽ സൂക്ഷിച്ചതാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top