27 April Saturday

തുഞ്ചന്‍ ഉത്സവം: സാഹിത്യരചനാ 
മത്സരങ്ങള്‍ 16ന്

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023
തിരൂർ
തുഞ്ചന്‍ സ്മാരകത്തില്‍ ഫെബ്രുവരി 16 മുതല്‍ 19 വരെ  നടക്കുന്ന തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്ക്  സാഹിത്യ ക്വിസ്, ദ്രുതകവിത രചനാ  മത്സരങ്ങള്‍ നടത്തും. 16ന് ദ്രുതകവിത രചനാമത്സരം പകല്‍ 12നും സാഹിത്യക്വിസ് മത്സരം 1.30നും നടക്കും. സാഹിത്യ ക്വിസ്  മത്സരത്തിന് രണ്ട് അംഗങ്ങളുള്ള ടീമായാണ് അപേക്ഷിക്കേണ്ടത്. കോളേജില്‍നിന്നുള്ള സാക്ഷ്യപത്രം സഹിതം അപേക്ഷകള്‍ ഫെബ്രുവരി 13ന് വൈകിട്ട്‌ അഞ്ചിനുമുമ്പായി താഴെ കൊടുത്ത വിലാസത്തില്‍ ലഭിക്കണം.  വിലാസം തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍പറമ്പ്, തിരൂര്‍ - 676 101, മലപ്പുറം. ഫോണ്‍: 0494 2422213, 2429666.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top