26 April Friday

മെഡിക്കൽ കോളേജിൽ 
പ്രധാന ശസ്‌ത്രക്രിയകൾമാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

രോഗി സന്ദർശനത്തിലും നിയന്ത്രണം ഏർപ്പെടുത്തും

84 വെന്റിലേറ്റർ 
സജ്ജമാക്കി

 
മഞ്ചേരി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്‌ചമുതൽ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകൾമാത്രം.  മൂന്നാം തരംഗത്തിൽ നിരവധി ഡോക്ടർമാർക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. മുൻകൂട്ടി നിശ്ചയിച്ചതടക്കമുള്ള മുഴുവൻ വിഭാഗങ്ങളിലേയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി. ഓപറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള  വിഭാഗങ്ങളിലായി 20 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുംതന്നെയില്ല. രോഗി സന്ദർശനത്തിലും നിയന്ത്രണം ഏർപ്പെടുത്തും. ഒരു രോഗിയോടൊപ്പം കൂട്ടിരിപ്പിന് ഒരാളെമാത്രമേ അനുവദിക്കൂ. ആശുപത്രി പരിസരത്ത് കൂട്ടുംകൂടുവാൻ അനുവദിക്കില്ല. 10, 13 വാർഡുകൾ പൂർണമായും കോവിഡ് ചികിത്സക്കായി മാറ്റി. 84 വെന്റിലേറ്റർ സജ്ജമാക്കി. വാക്‌സിൻ എടുക്കാത്തവരാണ് കൂടുതലായും രോഗബാധയുമായി ആശുപത്രിയിൽ എത്തുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top