26 April Friday

മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ വീണ്ടും തീ

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

തിരൂർ നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിച്ചപ്പോൾ

തിരൂർ 
നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം. മാലിന്യക്കൂമ്പാരം കത്തിയത്‌ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. വെള്ളി വൈകിട്ട് ഏഴോടെയാണ്‌ ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്നും തീ ഉയർന്നത്. നാട്ടുകാർ  വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ജീവനക്കാരെത്തി തീയണച്ചു. കഴിഞ്ഞ ഞായറാഴ്ചയും മാലിന്യകേന്ദ്രത്തിൽ തീപിടിച്ചിരുന്നു. മാലിന്യ സംസ്കരണ ഷെഡ്ഡും ഉപകരണങ്ങളും കത്തിനശിച്ചിരുന്നു. ഇവിടെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന പരാതി ഉയരുന്നുണ്ട്. പൊലീസ്‌ നിരീക്ഷണം വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top