05 May Sunday

കാപ്പ: സ്വർണം തട്ടൽ സംഘത്തിലെ പ്രധാനിയെ നാടുകടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
പരപ്പനങ്ങാടി
കരിപ്പൂർ കേന്ദ്രീകരിച്ച്‌ സ്വർണം തട്ടൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പള്ളിച്ചന്റെ പുരക്കൽ അബ്ദുൾ റൗഫിനെ (30) കാപ്പ ചുമത്തി നാടുകടത്തി. ജില്ലാ പൊലീസ് മേധാവി  എസ് സുജിത്ത് ദാസിന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡിഐജി അജിതാ ബീഗമാണ് ഉത്തരവിറക്കിയത്. 
തട്ടിക്കൊണ്ടുപോയി പരിക്കേൽപ്പിച്ച് സ്വർണവും പണവും കവരുക, കൊലപാതക ഭീഷണി, സാമൂഹിക ലഹളയുണ്ടാക്കൽ തുടങ്ങി നിരവധി കേസുകൾ റൗഫിനെതിരെയുണ്ട്‌. കരിപ്പൂർ എയർപോര്‍ട്ട് കേന്ദ്രീകരിച്ചുള്ള സ്വർണം തട്ടൽ സംഘത്തിലെ പ്രധാനിയാണ് റൗഫ്. ഇതുമായി ബന്ധപ്പെട്ട് കരിപ്പൂർ സ്റ്റേഷനിലും കേസുണ്ട്. 
ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടുപോയി പരിക്കേൽപ്പിച്ച് സ്വർണവും പണവും കവർന്ന കേസിൽ തടവിൽ കഴിയുകയായിരുന്ന ഇയാൾ കഴിഞ്ഞ ജൂണിലാണ് പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഈ വർഷം ഒമ്പതുപേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും 29 പേരെ നാടുകടത്തുകയും ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top