27 April Saturday

ഇമ്പിച്ചിബാവ സഹകരണ 
ആശുപത്രിക്ക്‌ എൻഎബിഎച്ച് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023
തിരൂർ
ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിക്ക്‌ (ഐഎംസിഎച്ച്) ക്വാളിറ്റി കൺട്രോൾ ഓഫ്‌ ഇന്ത്യയുടെ എൻഎബിഎച്ച്‌ ഫൈനൽ അംഗീകാരം. ഇതോടെ നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സഹകരണ ആശുപത്രിയായി   ഇമ്പിച്ചിബാവ ആശുപത്രി മാറി.  കേരളത്തിലെ 60 ആശുപത്രികൾക്കാണ്‌ ഈ അംഗീകാരം ഇതുവരെ ലഭിച്ചിട്ടുള്ളത്. 
  2021 മാർച്ച് 25ലാണ് എൻഎബിഎച്ച് എൻട്രി ലെവൽ ആശുപത്രിക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ എൻഎബിഎച്ച് വിദ​ഗ്ധരുടെ ഫൈനൽ ഓഡിറ്റിങ് പൂർത്തീകരിച്ചിരുന്നു.  ജനുവരി നാലിന് അംഗീകാരം ലഭിക്കുകയും ചെയ്‌തു. 
      ആശുപത്രി കെട്ടിടം,  ഉപകരണങ്ങൾ, മരുന്നുകൾ, സേവനങ്ങൾ, ജീവനക്കാരുടെ യോഗ്യത, പരിശീലനങ്ങൾ എന്നിവ ക്വാളിറ്റി പരിശോധനക്ക് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ്  അംഗീകാരം ലഭിച്ചതെന്ന് ആശുപത്രി ചെയർമാൻ എ ശിവദാസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മുഴുവൻ പൊതുമേഖലാ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുമായി ഐഎംസിഎച്ചിന് കരാറിൽ ഒപ്പുവയ്ക്കാൻ സാധിക്കും. അടുത്ത വർഷം ആരംഭിക്കുന്ന 200 കോടി രൂപയുടെ  എൻസിഡിസി പദ്ധതിക്ക് ഈ അംഗീകാരം കൂടുതൽ കരുത്തേകും. എൻഎബിഎച്ച് പട്ടികയിൽ വന്നതോടെ കെഎഎസ്പി, മെഡിസെപ്  പദ്ധതിയുടെ ഭാഗമായി വരുന്ന രോഗികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും.
 വാർത്താ സമ്മേളനത്തിൽ ഡയറക്ടർ ബോർഡ് മെമ്പർമാരായ ഡോ. കെ സന്തോഷ് കുമാരി, ഡോ. എസ് ഡി  വനജ, ഡോ. വി പി ശശിധരൻ, പി ടി നാരായണൻ, അഡ്വ. എം കെ മൂസക്കുട്ടി, മാനേജിങ് ഡയറക്ടർ കെ  ശുഐബ്അലി, ഡോക്ടർമാരായ എൻ ഷംസുദ്ദീൻ, മഞ്ജുനാഥ്‌, ജിതിൻ സി ഡേവിസ്, ശരത്പി  ദേവദാസ്, സിയാദ്, ജസീൽ, നഴ്സിങ് സൂപ്രണ്ട് സരിത തോമസ്, ഐശ്വര്യ, മോഹനൻദാസ്  എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top