26 April Friday

കരിപ്പൂരിൽ പൊലീസ്‌ ഒരുകിലോ 
സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
കരിപ്പൂർ
കരിപ്പൂർ വിമാനത്താവളത്തിൽ കസ്‌റ്റംസിനെ വെട്ടിച്ച്‌ കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണം പൊലീസ്‌ പിടികൂടി. തിങ്കൾ രാവിലെ 10.15ന്‌ ഇൻഡിഗോ വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ മലപ്പുറം വാരിയംകോട് സ്വദേശി നൗഫൽ (36)ആണ് പിടിയിലായത്. ഗുളികരൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണം. ഇതിന്‌ ആഭ്യന്തര വിപണിയിൽ 54 ലക്ഷം രൂപ വിലവരും. 
കസ്റ്റംസ് പരിശോധനക്കുശേഷം വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ നൗഫലിനെ പൊലീസ് പിന്തുടർന്നു. മുൻകൂട്ടി ലഭിച്ച  രഹസ്യവിവരത്തെ തുടർന്ന്  ഇയാളെ കസ്റ്റഡിയിലെടുത്ത്  ചോദ്യംചെയ്തു. വിശദമായി പരിശോധിച്ചിട്ടും സ്വർണം കണ്ടെടുക്കാനായില്ല. നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്  വൈദ്യപരിശോധന നടത്തി. എക്‌സ്‌റേയിൽ  വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top