08 May Wednesday

കെഎസ്‌ടിഎ വെബിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
മലപ്പുറം
ദേശീയ വിദ്യാഭ്യാസ നയത്തിലെ കാണാച്ചരടുകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മലപ്പുറം ജില്ലാ വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിച്ച വെബിനാർ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ശശികുമാർ ഉദ്ഘാടനംചെയ്തു. 
കെഎസ്‌‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി കെ എ ഷാഫി വിഷയം അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം ഡോ. കെ കെ ദാമോദരൻ മോഡറേറ്ററായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ - കൃഷ്ണപ്രദീപ്, കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി ഹൃഷികേശ് കുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ മുബഷീർ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി ടി സോഫിയ തുടങ്ങിയവർ സംസാരിച്ചു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ആർ കെ ബിനു സ്വാഗതവും എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top