27 April Saturday

വാക്‌സിനെടുക്കാം സുരക്ഷിതരാകാം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

മലപ്പുറം എംഎംഇടി സ്കൂളിൽനിന്ന് വാക്സിൻ സ്വീകരിച്ച കുട്ടികൾ

മലപ്പുറം 
ജില്ലയിൽ 15 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ബുധനാഴ്‌ച സ്‌കൂളുകളിലെ പ്രത്യേക കേന്ദ്രത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം തുടങ്ങി. രാവിലെ ഒമ്പതുമുതൽ പകല്‍ മൂന്നുവരെയാണ്‌  വിതരണം. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്‌കൂളുകളാണ്‌ വാക്‌സിൻ കേന്ദ്രങ്ങൾ. ജില്ലയിൽ 53 സ്കൂളുകളിൽ  കോവിഡ് വാക്സിനേഷൻ തുടങ്ങിയിട്ടുണ്ട്‌. 
 ജില്ലയിലെ  വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെ ഇതുവരെ 1,19,702 കുട്ടികൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേശ ഭരണ വകുപ്പ് എന്നിവർ സംയുക്തമായി എൻഎസ്എസ്, സ്കൗട്ട് ആൻഡ്‌ ഗൈഡ്, എൻസിസി, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്.
മലപ്പുറം താലൂക്കാശുപത്രിയുടെ കീഴിലായി കുട്ടികൾക്ക് കോവിഡ്  വാക്സിനേഷൻ നടക്കുന്ന ആലത്തൂർപടി എംഎംഇടി ഹയർ സെക്കൻഡറി സ്കൂളിൽ  ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എ ഷിബുലാൽ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ പി രാജു, മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സി അലിഗർ ബാബു, ഡെപ്യൂട്ടി എഡ്യുക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ, എംഎംഇടി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ ഉസ്മാൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top