27 April Saturday

ആദ്യ ദേശീയ പണിമുടക്കിന്റെ 40–-ാം വാർഷികം രക്തസാക്ഷിദിനമായി ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

സിഐടിയു, കർഷകസംഘം, കെഎസ്-കെടിയു നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന രാജ്യത്തെ ആദ്യ ദേശീയ പണിമുടക്കിന്റെ 40- വാർഷികദിനാചരണത്തിൽനിന്ന്

 മലപ്പുറം

രാജ്യത്തെ ആദ്യ ദേശീയ പണിമുടക്കിന്റെ 40 –- -ാം വാർഷികം ജില്ലയിൽ തൊഴിലാളി –-കർഷക–-- കർഷക തൊഴിലാളികൾ രക്തസാക്ഷിദിനമായി ആചരിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടാൻ പ്രതിജ്ഞയെടുത്ത് സിഐടിയു, കർഷകസംഘം, കെഎസ്കെടിയു നേതൃത്വത്തിൽ കുന്നുമ്മൽ കെഎസ്ആർടിസി പരിസരത്ത്  പ്രതിഷേധ സംഗമം നടത്തി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് എം പി അലവി അധ്യക്ഷനായി. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ സുന്ദരരാജൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, കെഎസ്കെടിയു ഏരിയാ സെക്രട്ടറി കെ പി അജയൻ, ജോയി ജോൺ, പി ഉമ്മർ, ഇ എൻ ജിതേന്ദ്രൻ, എം പി സലീം, അഡ്വ. ടോം കെ തോമസ്, കെ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഒന്നാം ദേശീയ പണിമുടക്കിൽ പങ്കെടുത്ത് രക്തസാക്ഷികളായവരെ ചടങ്ങിൽ അനുസ്മരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top