27 April Saturday
കുടുംബശ്രീ തെരഞ്ഞെടുപ്പിലെ പരാജയം

മുസ്ലിംലീഗ് പ്രവർത്തകർ പഞ്ചായത്ത്‌ 
അംഗത്തിന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
 
എടക്കര
കുടുംബശ്രീ ഏരിയാ ഡെവലപ്മെന്റ്‌ സൊസൈറ്റി (എഡിഎസ്)യിലേക്കുള്ള തെര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന്‌ പോത്തുകല്ലിൽ മുസ്ലിംലീഗ് പ്രവർത്തകർ പഞ്ചായത്ത്‌ അംഗത്തിന്റെ വീട്ടിലേക്ക്‌ സ്ഫോടകവസ്തു എറിഞ്ഞു. പോത്തുകല്ല് പഞ്ചായത്തിലെ പൂളപ്പാടം വാർഡിൽനിന്നുള്ള 
എൽഡിഎഫ് പ്രതിനിധി മിനിയുടെ വീടിനുനേരെയാണ്‌ ആക്രമം. അന്വേഷണം ആവശ്യപ്പെട്ട്‌ സിപിഐ എം പോത്തുകല്ല്‌ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സിപിഐ എം പോത്തുകല്ല്‌ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top