02 May Thursday

മത്സ്യഗ്രാമങ്ങളിൽ പ്രതിഷേധ ശൃംഖല തീർത്തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

താനൂർ വാഴക്കത്തെരുവിൽ നടന്ന മത്സ്യത്തൊഴിലാളി പ്രതിഷേധ ശൃംഖല മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ 
കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്യുന്നു

 

തിരുവനന്തപുരം/തിരൂർ

കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ തീരമേഖലയാകെ പ്രതിഷേധ ശൃംഖല തീർത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ആയിരക്കണക്കിനു തൊഴിലാളികൾ സമരത്തിന്റെ ഭാഗമായി. സാമൂഹ്യ അകലം ഉറപ്പാക്കി, അഞ്ചുപേർവീതമുള്ള ചങ്ങലകളുടെ ശൃംഖല തീർക്കുകയായിരുന്നു.  മത്സ്യത്തൊഴിലാളികളുടെയും തീരസംസ്ഥാനങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്ന നീല സാമ്പത്തികനയം തിരുത്തുക, കേന്ദ്ര മത്സ്യബന്ധന നിയമം മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യുക, മണ്ണെണ്ണ, ഡീസൽ സബ്സിഡി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം. ജില്ലയിൽ 10 കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധത്തിൽ 7000 മത്സ്യത്തൊഴിലാളികളും ബഹുജനങ്ങളും പങ്കെടുത്തു. പൊന്നാനിയിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി  പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ എ റഹീം, സിപിഐ എം പൊന്നാനി ഏരിയാ സെക്രട്ടറി അഡ്വ. പി കെ ഖലീമുദ്ദീൻ, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം എന്നിവർ സംസാരിച്ചു.   താനൂരിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌  കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്തു.  സിപിഐ എം താനൂർ ഏരിയാ സെക്രട്ടറി കെ ടി ശശി, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം എം അനിൽകുമാർ, സിഐടിയു ഏരിയാ സെക്രട്ടറി ബാലകൃഷ്ണൻ ചുള്ളിയത്ത് എന്നിവർ സംസാരിച്ചു.  കൂട്ടായിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ, ഉണ്യാലിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയ,  വെളിയങ്കോട് സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി എം സിദ്ദീഖ്, വള്ളിക്കുന്നിൽ കെഎസ്‌കെടിയു  സംസ്ഥാന വൈസ് പ്രസിഡന്റ്‌ വേലായുധൻ വള്ളിക്കുന്ന്,  പരപ്പനങ്ങാടിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി പി സോമസുന്ദരന്‍,  പറവണ്ണയിൽ സിപിഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി, പടിഞ്ഞാറെക്കരയിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. യു സൈനുദ്ദീൻ എന്നിവർ ഉദ്ഘാടനംചെയ്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top