26 April Friday

കോവിഡില്ലെന്ന്‌ വ്യാജ സർട്ടിഫിക്കറ്റ് ലാബ്‌ ജീവനക്കാരൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 

വളാഞ്ചേരി 
കോവിഡ് പോസിറ്റീവായ വ്യക്തിക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ സംഭവത്തിൽ ഒരാൾ വളാഞ്ചേരി പൊലീസിന്റെ പിടിയിൽ. കുളമംഗലത്തെ അര്‍മ ലാബ്‌ ജീവനക്കാരനും കരേക്കാട് സ്വദേശിയുമായ കാട്ടില്‍ വീട്ടില്‍ അബ്ദുനാസറിനെയാണ് എസ്എച്ച്ഒ എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 
പൊലീസ്‌ ലാബ്‌ അടച്ചുപൂട്ടി സീല്‍ ചെയ്തിരുന്നു. ഒന്നാം പ്രതിയും ലാബ് ഉടമയുമായ സുനില്‍ സാദത്തിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top