27 April Saturday

നൽകി 35.24 കോടിയുടെ ആനുകൂല്യം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
മലപ്പുറം
ദാരിദ്ര്യനിർമാർജനം, സാമൂഹിക–-സാമ്പത്തിക ശാക്തീകരണത്തിലൂടെയുള്ള വനിതാ ശാക്തീകരണം, നൂതന സംരംഭങ്ങൾ തുടങ്ങിയ വിവിധ പദ്ധതികളുടെ ഭാഗമായി 2020–-21 വർഷം കുടുംബശ്രീ ജില്ലയിലെ ജനങ്ങളിലേക്ക്‌ എത്തിച്ചത്‌ 35,24,91,697 രൂപയുടെ ആനുകൂല്യങ്ങൾ. വിവിധ പദ്ധതികളുടെ ഭാഗമായി സർക്കാർ അനുവദിച്ച തുക നൂറ്‌ ശതമാനവും വിനിയോഗിച്ചാണ്‌ കുടുംബശ്രീ പ്രവർത്തനം. വിവിധ ശാക്തീകരണ പദ്ധതിയിലൂടെ സാധാരണക്കാരായ ആളുകൾക്ക്‌ തൊഴിലും സ്ഥിരവരുമാനവും ഒരുക്കാനും കഴിഞ്ഞു.
ജില്ലയിലെ ഗോത്ര മേഖലകളുടെ വികസനം ലക്ഷ്യമിട്ട്‌ നിരവധി പദ്ധതി  നടപ്പാക്കി. ഊരുകളിലെ ആറുമുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക്‌ വിദ്യാഭ്യാസ പിന്തുണയേകാൻ 17 ബ്രിഡ്‌ജ്‌ കോഴ്‌സ്‌ സെന്ററുകൾ ആരംഭിച്ചു. 35 ജെഎൽപിജികൾ രൂപീകരിക്കുകയും 175 കുടുംബങ്ങൾക്ക്‌ ആടുഗ്രാമം പദ്ധതി വഴി ഉപജീവന പ്രവർത്തന  ധനസഹായം നൽകുകയുംചെയ്‌തു. ഗോത്ര യുവതയുടെ മുന്നേറ്റത്തിനായി യൂത്ത്‌ എസ്‌എച്ച്‌ജികളും രൂപീകരിച്ചു.
അഗതിരഹിത കേരളം പദ്ധതി ഭാഗമായി 106 ജനറൽ പ്രോജക്ടുകളും 12 പട്ടികവർഗ പ്രോജക്ടുകളും ജില്ലയിൽ നടപ്പാക്കുന്നുണ്ട്‌. പദ്ധതി ഭാഗമായി കഴിഞ്ഞ മൂന്ന്‌ വർഷത്തിനിടെ 15,302 ഗുണഭോക്തക്കൾക്കായി 18,07,93,195 രൂപ ധനസഹായം നൽകി. യുവകേരളം പദ്ധതി നിരവധി പേർക്ക്‌ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തുകയും ജോലി ഉറപ്പാക്കുകയുംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top