26 April Friday
അരലക്ഷം പുതിയ വരിക്കാരെ ചേർക്കും

ദേശാഭിമാനിയെ നെഞ്ചേറ്റി നാട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ മലപ്പുറം കുന്നുമ്മൽ നസീമ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സിൽനിന്ന്‌ 
വരിസംഖ്യ ഏറ്റുവാങ്ങുന്നു

മലപ്പുറം

ഏഴര പതിറ്റാണ്ടിന്റെ നിറവിലെത്തിയ ദേശാഭിമാനിയെ നെഞ്ചേറ്റി നാട്‌. 75–-ാം വാർഷികദിനത്തിൽ നടന്ന ക്യാമ്പയിനിൽ ദേശാഭിമാനി വരിക്കാരായത്‌ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുൾപ്പെടെ നിരവധി പേർ. ജില്ലയിൽ പാർടി നേതാക്കളും പ്രവർത്തകരുമടങ്ങുന്ന രണ്ടായിരം സ്‌ക്വാഡുകളാണ്‌ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച്‌ വരിക്കാരെ ചേർത്തത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പെരിന്തൽമണ്ണയിൽ പങ്കാളിയായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വരിസംഖ്യ ചേർത്തു. പെരിന്തൽമണ്ണ ഏരിയയിലെ 1600 പത്രങ്ങളുടെ വരിസംഖ്യ എ വിജയരാഘവൻ ഏറ്റുവാങ്ങി. സർക്കാരിന്റെ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾക്ക് വേണ്ടപോലെ സാധിക്കുന്നില്ലെന്നും സമൂഹത്തിന്റെ അനുഭവങ്ങൾ വാർത്തയാക്കാൻ മാധ്യമങ്ങൾക്ക് കഴിയണമെന്നും എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ മലപ്പുറം കുന്നുമ്മലിൽ പ്രചാരണത്തിന്‌ നേതൃത്വംനൽകി. ചങ്ങരംകുളത്ത്‌ മൂക്കുതല പരാവൂർ മന ജയൻ നമ്പൂതിരിയിൽനിന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. തലക്കാട് പൂക്കൈത ചെറിയമുണ്ടത്ത് ഗായത്രിയും തിരൂർ അന്നാര പൊറവഞ്ചേരി നിധീഷും വിവാഹവേദിയിൽ ദേശാഭിമാനി വരിക്കാരായി. നടനും സംവിധായകനുമായിരുന്ന നിലമ്പൂർ ബാലന്റെ ഭാര്യയും നാടകനടിയുമായ വിജയലക്ഷ്മി വാർഷിക വരിക്കാരിയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി പി സക്കറിയ വളാഞ്ചേരിയിലും വി ശശികുമാർ അങ്ങാടിപ്പുറത്തും ഇ ജയൻ കെ പുരം, കരിങ്കപ്പാറ എന്നിവിടങ്ങളിലും വേലായുധൻ വള്ളിക്കുന്ന് തേഞ്ഞിപ്പലം മേലെ ചേളാരിയിലും വി പി അനിൽ മലപ്പുറത്തും ടി എം സിദ്ദിഖ്‌ വെളിയങ്കോട്ടും സി ദിവാകരൻ അരീക്കോട്‌ ടൗണിലും സ്‌ക്വാഡ്‌ പ്രവർത്തനത്തിന് നേതൃത്വംനൽകി. ജില്ലയിൽ അരലക്ഷം പുതിയ വരിക്കാരെ ലക്ഷ്യമിട്ടാണ്‌ പ്രചാരണ പ്രവർത്തനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top