27 April Saturday

‘അർജന്റീനയും ബ്രസീലും’ 
ഇന്ന്‌ ഏറ്റുമുട്ടും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

ദേശാഭിമാനി പ്രചാരണ ഭാഗമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായാണ് സൗഹൃദ ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നത്‌ 

 

 

അരീക്കോട് 

കാൽപ്പന്തിനെ നെഞ്ചേറ്റുന്ന അരീക്കോടിന്റെ മനസ്സിൽ ആവേശംനിറച്ച്‌ ‘അർജന്റീന’യും ‘ബ്രസീലും’ ശനിയാഴ്‌ച ഏറ്റുമുട്ടും. ദേശാഭിമാനി പ്രചാരണ ഭാഗമായി വൈകിട്ട്‌ 6.30ന്‌ പത്തനാപുരം ടർഫിലാണ്‌ അഭിമാനതാരങ്ങൾ ബൂട്ടണിയുന്ന സെവൻസ്‌ ഫുട്‌ബോൾ സൗഹൃദമത്സരം. 
         കേരള പൊലീസ് താരമായിരുന്ന ഹബീബ് റഹ്‌മാന്റെയും കേരളാ ടീം ക്യാപ്‌റ്റനായിരുന്ന ആസിഫ് സഹീറിന്റെയും നേതൃത്വത്തിൽ ‘അർജന്റീന’ കളത്തിലിറങ്ങുമ്പോൾ മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരം യു ഷറഫലിയും കേരളാ ബ്ലാസ്‌റ്റേഴസ് താരം എം പി സെക്കീറും  ‘ബ്രസീലി’ന്റെ നേതൃത്വമാകും. അസീം (ഈസ്റ്റ് ബംഗാൾ എഫ്സി), സലീൽ, കെ വി ഷാമിൽ (എജി), വൈ പി ഷെരീഫ് (കേരള സന്തോഷ് ട്രോഫി), ഷൈജൽ (ബംഗളൂരു എഫ്‌സി), മാലിക് (കെഎസ്ഇബി), റൗഫ് (ഖാലിദിയ ദമാം), ഹനാൻ ജാവേദ്, റുമൈസ് (ഇന്ത്യ), കെ ഷാബിൽ, മനോജ്, ഇർഷാദ്, ഇജാസ്, ജിത്തിൻ റാഷിദ് (കേരള അണ്ടർ– -21) എന്നിവരാണ് മറ്റ് താരങ്ങൾ. ദേശാഭിമാനി പ്രചാരണ ഭാഗമായി ഡിവൈഎഫ്ഐ-യും എസ്എഫ്ഐയും സംയുക്തമായാണ്  ഫുട്‌ബോൾ സൗഹൃദ പ്രദർശന മത്സരം സംഘടിപ്പിക്കുന്നത്‌.
 
തിരൂരിൽ ടൂർണമെന്റ്‌ നാളെ  
തിരൂർ
ദേശാഭിമാനി പ്രചാരണ ക്യാമ്പയി​ന്റെ ഭാഗമായി എസ്എഫ്ഐ -ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള സെവൻസ് ഫുട്ബോൾ ടൂർണമെ​ന്റ് ഞായറാഴ്ച തിരൂരിൽ നടക്കും. ബിപി അങ്ങാടി സ്പോർട്സാ ടർഫ് ഗ്രൗണ്ടിലാണ് മത്സരം. ലഭിച്ച നൂറിലേറെ ടീം അപേക്ഷയിൽനിന്നും ശനി നടക്കുന്ന നറുക്കെടുപ്പിലൂടെ എട്ട് ടീമുകളെയാണ് ടൂർണമെ​ന്റിലേക്ക് തെരഞ്ഞെടുക്കുക. ഞായർ രാത്രി 9ന് മത്സരം ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top