26 April Friday

സ്രവമെടുക്കാതെ കോവിഡ്‌ 
നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്; 
ലാബ് പൂട്ടാൻ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

 

മഞ്ചേരി
സ്രവ പരിശോധനയില്ലാതെ ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയ സംഭവത്തിൽ ലാബ് താൽക്കാലികമായി പൂട്ടാൻ നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി പ്രധാന കവാടത്തിന് മുന്നിലെ സ്വകാര്യലാബിൽ വെള്ളി രാവിലെ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തിയിരുന്നു.700 രൂപയും ആധാർ കാർഡും നൽകിയാൽ ഇവിടെനിന്ന്‌  ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് ലഭ്യമായിരുന്നു.വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകേണ്ടവർ ഇത്തരത്തിൽ ലാബിൽ എത്തിയെന്നാണ് വിവരം. തുടർന്ന്‌ ഐടി വിദഗ്ധർ ലാബിലെ കംപ്യൂട്ടറുകൾ പരിശോധിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള സർക്കാർ അംഗീകൃത ലാബിന്റെ സീൽ വച്ച ലെറ്റർ പാഡുകളും പിടിച്ചെടുത്തു. ലാബിലെ സ്രവ പരിശോധനാ വിവരങ്ങളും സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്ന്‌ കണ്ടെത്തി. ഇതിനുപിന്നാലെ ലാബിലെ കോവിഡ് പരിശോധന നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്  കലക്ടർ ആരോഗ്യ വിഭാഗത്തിന്‌ കത്ത് നൽകി. 
 
നിര്‍ദേശം ലംഘിച്ചാൽ നടപടി
ലബോറട്ടറികൾ സർക്കാർ മാനദണ്ഡം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ കെ സെക്കീന അറിയിച്ചു.  ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ആന്റിജൻ പരിശോധന നടത്തരുത്.രോഗം മാറി മൂന്നുമാസത്തിനുള്ളിൽ ആർടിപിസിആർ പാടില്്. ഐസിഎംആർ അംഗീകാരമുള്ള ലബോറട്ടറികൾമാത്രമേ  പരിശോധന നടത്താവൂ. പരിശോധനാവിവരം ലാബ്‌സിസ് പോർട്ടലിൽ  രേഖപ്പെടുത്തണമെന്നും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top