08 May Wednesday
ഇന്ന് ലോക മുളദിനം

ഇവിടെയൊരുങ്ങും 
മുളങ്കാടുകൾ

എം സനോജ്‌Updated: Saturday Sep 18, 2021

വന​ഗവേഷണ കേന്ദ്രത്തില്‍ നട്ടുവളര്‍ത്തിയ ആനമുളകള്‍

 

നിലമ്പൂർ
വരുംകാലങ്ങളിൽ ‌തണലേകാനും താങ്ങാവാനും ആനമുള മുതൽ വള്ളിമുള വരെ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌. കാഴ്‌ചയ്ക്ക്‌ പകിട്ടേകാൻ മൾട്ടി പ്ലക്സും (പച്ച, മഞ്ഞ) കൂട്ടത്തിലുണ്ട്‌. നിലമ്പൂർ വനഗവേഷണ കേന്ദ്രമാണ്‌ അപൂർവമായ മുളകൾ വളർത്തി സംരക്ഷിക്കുന്നത്‌. തേക്ക് മ്യൂസിയത്തിന് ചേർന്നുള്ള കെഎഫ്ആർഐയുടെ അഞ്ച് ഏക്കറിലാണ് 37 ഇനം അപൂർവ ഇനം മുളകൾ പരിപാലിക്കുന്നത്. 2013 ജൂൺ എട്ടിനാണ് മുളവൽക്കരണ പദ്ധതി പ്രകാരം മുളകൾ നട്ടുപിടിപ്പിച്ചത്. ബാംബൂസ, ഡെൻഡ്രോകലാമസ്, ത്രൈസോസ്റ്റാക്കസ് എന്നീ വിഭാ​ഗത്തിൽപ്പെട്ട മുളകളുടെ  സ്പീഷീസുകളാണ് ഇവിടെ വളരുന്നത്. 
ആസ്പർ, സിക്കിമെൻസിസ്, ജൈഗാന്റിസ്, സ്റ്റ്രിക്റ്റസ്, ബ്രാൻചിസ്സി, ഹെർമിറ്റോണി, ബോഗർ, ഗാൻഡിസ്, മൈനർ, ബാംബൂസാ ജനുസിൽവാമിൻ, ബാംബൂസ്, പള്ളിഡ, ന്യൂട്ടൺസ്, മൾട്ടിപ്ലക്സ് (പച്ച, മഞ്ഞ), കല്ലൻമുള, ലാത്തിമുള, വള്ളിമുള, ഗോൾഡൻ ബാംബൂ, ബ്ലാക്ക് ബാംബൂ, വൈറ്റ് ലീഫ് ബാംബൂ എന്നിവയാണ് പ്രധാനമായും പരിപാലിക്കുന്നത്. ബാംബൂബ ബാംബൂസ എന്ന മുള്ളുള്ള മുളയും മുള്ളില്ലാത്ത ആനമുളയും തോട്ടത്തിലെ പ്രത്യേകതയാണ്. വയനാട്ടിൽനിന്നാണ് ആനമുളയുടെ വിത്തുകൾ ലഭിച്ചത്. മറ്റു വിത്തുകളും തൈകളും പീച്ചി ​വനഗവേഷണ കേന്ദ്രത്തിൽനിന്നാണ് കൊണ്ടുവന്നത്. പന്നി, എലി, മുള്ളൻപന്നി ജീവികളുടെ ശല്യമുള്ളതിനാൽ മുളപൊട്ടിയാൽ തൈകൾക്ക്‌ സംരക്ഷണ കവചമൊരുക്കിയാണ്‌ പരിപാലിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top