02 May Thursday

വരയുടെ വിസ്‌മയലോകം

മനു വിശ്വനാഥ്Updated: Saturday Sep 18, 2021

വിനീത് വിശ്വനാഥൻ പേനകൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നു

ബോൾപോയിന്റ്‌ പേനകൊണ്ടുള്ള ചിത്രം വരച്ച്‌ ശ്രദ്ധേയനായി വിനീത്‌ 

 
താനൂർ
വരയുടെ വലിയ ലോകത്ത്‌ വിസ്‌മയം തീർക്കുകയാണ്‌ താനൂർ കാട്ടിലങ്ങാടി സ്വദേശി വിനീത് വിശ്വനാഥൻ. വിനീതിന്റെ പേനത്തുമ്പിൽ വിരിയുന്ന  മനോഹരചിത്രങ്ങൾക്ക്‌ ആരാധകരേറെ. കുത്തുകളിലൂടെയും നേർവരകളിലൂടെയുമാണ്‌ വര. എഴുത്തുകാരായ എം ടി വാസുദേവൻ നായർ, ഒ വി വിജയൻ, പി പത്മരാജൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ഹൃത്വിക് റോഷൻ തുടങ്ങിയവരെ പേനക്കുത്തുകളിലൂടെയാണ്‌ വരച്ചത്‌. രാധാ കൃഷ്ണ പ്രണയം, ശിവൻ, ഗണപതി, ഹനുമാൻ തുടങ്ങി പുരാണ മിത്തുകളെ അടിസ്ഥാനപ്പെടുത്തി ഒട്ടേറെ ചിത്രങ്ങൾക്കും  ജീവൻ നൽകിയിട്ടുണ്ട്. തൃപ്രങ്ങോട് ശിവക്ഷേത്രം, കെ പുരം കൃഷ്ണക്ഷേത്രം എന്നിവിടങ്ങളിൽ വിനീതിന്റെ ചിത്രങ്ങൾ കാണാം. 
  നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആർട്ടിസ്റ്റ് ഇഖ്ബാലിൽനിന്നാണ്‌ വിനീത്‌ ചിത്രരചനയുടെ ബാലപാഠം പഠിച്ചത്‌. 2011ൽ തിരൂർ ഫൈൻ ആർട്സ് കോളേജിൽ ചിത്രരചന  ശാസ്‌ത്രീയമായി അഭ്യസിക്കാൻ പോയെങ്കിലും കുടുംബത്തിലെ ബുദ്ധിമുട്ടിനാൽ‌ പഠനം മുടങ്ങി.  തുടർന്ന്‌ തയ്യൽ തൊഴിലാളിയായി മാറി. ജോലിയുടെ ഇടവേളകളിലും രാത്രിയിലുമാണ്‌ വരയ്‌ക്കുന്നത്‌. 
ഇന്റർനാഷണൽ ഓൺലൈൻ ആർട്ട് എക്സിബിഷൻ ആൻഡ് കോമ്പറ്റീഷനിലും ഡൽഹി കേന്ദ്രീകരിച്ച കളേഴ്സ് ഓഫ് ആർട്  ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിലും മികച്ച ചിത്രകാരനായി വിനീതിനെ തെരഞ്ഞെടുത്തിട്ടുണ്ട്. പരേതനായ വിശ്വനാഥനാണ് അച്ഛൻ. അമ്മ: സരസ്വതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top