08 May Wednesday

കോൺഗ്രസ് കൊലക്കത്തി 
താഴെവയ്ക്കണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

മലപ്പുറം

കോൺഗ്രസ് കൊലക്കത്തി താഴെവയ്ക്കണമെന്നും ആശയങ്ങൾക്ക് പകരം ആയുധമേന്തിയാൽ കനത്ത വില നൽകേണ്ടിവരുമെന്നും ഡിവൈഎഫ്ഐ. മുണ്ടേരിയിൽ ഗ്രാമസഭ കഴിഞ്ഞിറങ്ങിയ ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് മുജീബിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത് കോൺഗ്രസിലെ ക്രിമിനല്‍ പ്രാദേശിക നേതാവ് ഷൗക്കത്താണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയമാണ് വൈരാ​ഗ്യ കാരണം. മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പി വി അൻവർ എംഎൽഎ ഉൾപ്പെടെയുള്ളവരെ തടഞ്ഞ് ആക്രമിച്ചതും ഇയാളുടെ നേതൃത്വത്തിലാണ്. അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കോൺഗ്രസിനെ ജനങ്ങൾ മാറ്റിനിർത്തണമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top