26 April Friday

സമ്പർക്കം 258 രോഗികൾ 298 ഭേദമായവർ 257

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

 

മലപ്പുറം
ജില്ലയിൽ ബുധനാഴ്ച 298 പേർക്ക്‌ കോവിഡ് 19 സ്ഥിരീകരിച്ചു. 258 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗികളിൽ ഏഴ് പേർ ആരോഗ്യ പ്രവർത്തകരാണ്. ഒമ്പത് പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും ഒരാൾ വിദേശത്തുനിന്നുമെത്തി. 257 പേർ  രോഗമുക്തരായി. രോഗബാധിതരുടെ വർധനവിന് ആനുപാതികമായി രോഗമുക്തരുടെ എണ്ണവും ജില്ലയിൽ വർധിക്കുന്നുണ്ട്‌. ഇതുവരെ 10,562 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്‌.
32,851 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.  ഇതുവരെ 1,38,324 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.  2162 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
കൂടുതൽ സമ്പര്‍ക്ക രോഗികൾ
മഞ്ചേരി –- 24, പരപ്പനങ്ങാടി–- -21, മൂന്നിയൂര്‍–- 16, പൊന്നാനി–- -13, എടപ്പാള്‍–- 12, പെരിന്തല്‍മണ്ണ, വെളിയങ്കോട്–- ഒമ്പത്‌, പെരുമ്പടപ്പ്-–- എട്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍
താഴെക്കോട്, തൃപ്രങ്ങോട്, പെരിന്തല്‍മണ്ണ, മഞ്ചേരി, കടവനാട്, പറപ്പൂര്‍, പുല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തർ.
ഉറവിടം ലഭ്യമല്ലാത്തവർ
പൊന്നാനി, പുറത്തൂര്‍–- രണ്ട്‌, അങ്ങാടിപ്പുറം, എആര്‍ നഗര്‍, കല്‍പ്പകഞ്ചേരി, കുറുവ, മംഗലം, മഞ്ചേരി, ഒഴൂര്‍, പറവണ്ണ, പെരിന്തല്‍മണ്ണ, പുലാ-മന്തോള്‍, തെന്നല, തിരുന്നാവായ, താനൂര്‍, തൃക്കലങ്ങോട്, വണ്ടൂര്‍, വട്ടംകുളം, വേങ്ങര, വെട്ടത്തൂര്‍, വെട്ടം സ്വദേശികളായ ഓരോരുത്തർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top