02 May Thursday

കരിപ്പൂരിൽ കസ്റ്റംസ് 4.06 കിലോ 
സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ആബിദ്

 കരിപ്പൂർ

വിമാനത്താവളത്തിൽ രണ്ടുപേരിൽനിന്നായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 4.06 കിലോ സ്വർണം പിടികൂടി. ഓമാനൂർ സ്വദേശി ഹംസത്ത് സാദിഖിൽനിന്ന്‌ 1.24 കോടി രൂപ വിലവരുന്ന 2.38 കിലോ സ്വർണവും ശുചീകരണ തൊഴിലാളിയായ മലപ്പുറം കൊളക്കാട്ട്ചാലിൽ കുറ്റിക്കാട്ടിൽ കാരാട് ഹൗസിലെ സൈനുൽ ആബിദി (27)ൽനിന്ന്‌  60 ലക്ഷം രൂപ വിലവരുന്ന 1.68 കിലോ സ്വർണവുമാണ്‌ പിടികൂടിയത്‌. 
കഴിഞ്ഞദിവസം ബഹറൈനിൽനിന്നുള്ള ഗൾഫ് എയർ വിമാനത്തിലാണ് ഹംസത്ത് സാദിഖ്‌ കരിപ്പൂരിലെത്തിയത്. മിശ്രിതരൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിലും പ്ലാസ്റ്റിക് പൗച്ചിലാക്കി കാലുകൾക്ക്‌ മുകളിലുമായിരുന്നു ഒളിപ്പിച്ചത്. സൂപ്രണ്ടുമാരായ ഹിതേഷ് കുമാർ മീണ, ഫിലിപ്പ് ജോസഫ്, സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ അരവിന്ദ് ഗൂലിയ, ബാദൽ, അർജുൻ, ധന്യ, ദുഷ്യന്ത്, ഹെഡ് ഹവിൽദാർ വിശ്വരാജ് എന്നിവരടങ്ങിയ സ്വർണത്തിന്‌. സംഘമാണ് സ്വർണം പിടിച്ചത്.
പാന്റ്‌സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച സ്വർണം എമിഗ്രേഷൻ ഹാളിന്റെ സമീപമുള്ള ശുചിമുറിയിൽ ഒളിപ്പിക്കുന്നതിനിടെയാണ്‌ സൈനുൽ ആബിദ് പിടിയിലായത്.  യാത്രക്കാരൻ എത്തിച്ച സ്വർണം  ശുചീകരണ തൊഴിലാളിയായ ഇയാൾക്ക് കൈമാറിയതാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top