26 April Friday

തോട്ടിൽ വീണ 
അനുജന്‌ 
രക്ഷകയായി ചേച്ചി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ഫാത്തിമ ഹുസ്ന

 

കൊണ്ടോട്ടി 
തോട്ടിൽ വീണ സഹോദരന്റെ ജീവൻ അതിസാഹസികമായി രക്ഷിച്ച് കെ പി ഫാത്തിമ ഹുസ്ന. കഴിഞ്ഞ ദിവസം ഒളവട്ടൂർ തോണിക്കല്ലുപ്പാറ വെളുത്തപറമ്പ് ഭാഗത്താണ് സംഭവം. സഹോദരന്‍മാര്‍ക്കൊപ്പം നടക്കുന്നതിനിടെ ഇളയ സഹോദ​രന്‍ മൂന്ന് വയസുകാരന്‍ അമീൻ കാമിൽ അബദ്ധത്തില്‍  തോട്ടില്‍ വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട അമീനെ ഫാത്തിമ ഹുസ്ന തോട്ടിലിറങ്ങി നീന്തി രക്ഷിച്ചു.
ഒളവട്ടൂർ എച്ച്ഐഒ ഹയർ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ ഹുസ്ന. വെളുത്തപ്പറമ്പ് സ്വദേശികളായ കെ പി വീരാൻ കോയ, എ കെ ഫാത്തിമ മുനീറ ദമ്പതികളുടെ മകളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top