27 April Saturday

വേണ്ട, ദേശീയ വിദ്യാഭ്യാസ നയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 

മലപ്പുറം 
ആർഎസ്‌എസ്‌ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ നയം നമുക്ക് വേണ്ട എന്ന മുദ്രാവാക്യമുയർത്തി ദേശീയ വിദ്യാഭ്യാസ നയത്തിനും തൊഴിലില്ലായ്‌മക്കുമെതിരെ എസ്‌എഫ്‌ഐ ഡിമാൻഡ് ഡേ സംഘടിപ്പിച്ചു. 
അഖിലേന്ത്യാ പ്രതിഷേധത്തിന്റെ ഭാഗമായി ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലായിരുന്നു പ്രതിഷേധം. 
വളാഞ്ചേരി പോസ്റ്റ് ഓഫീസിനുമുന്നിൽ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് സബിനേഷ്‌ അധ്യക്ഷനായി. സെക്രട്ടറി ജിത്തു കൃഷ്ണ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുജിൻ നന്ദിയും പറഞ്ഞു. കോവിഡ്‌ മാനദണ്ഡം പാലിച്ചായിരുന്നു പ്രതിഷേധം.
മലപ്പുറം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ്‌ ഇ അഫ്സൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സജാദ് വണ്ടൂരിലും വി വൈ ഹരികൃഷ്ണപാൽ കോട്ടക്കലും ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ മുസമ്മിൽ മഞ്ചേരിയിലും കെ ഹരിമോൻ പെരിന്തൽമണ്ണയിലും മങ്കടയിലും ജില്ലാ സെക്രട്ടറിയറ്റ് അംഗം പി അക്ഷര എടക്കരയിലും ബാലസംഘം ജില്ലാ സെക്രട്ടറി എൻ ആദിൽ താനൂരും ഏരിയാ സെക്രട്ടറിമാരായ ഇ രാഹുൽ നിലമ്പൂരും ടി വി ഷബീബ് കൊണ്ടോട്ടിയിലും സി റെനിൽ പൊന്നാനിയിലും ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറർ പി സുമിത്ത് തിരൂരിലും മുൻ ബ്ലോക്ക് ട്രഷറർ പി കെ സുഭാഷ് അരീക്കോടും എസ്‌എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം പി സന്ദീപ് എടപ്പാളിലും പ്രതിഷേധം ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top