26 April Friday

റെയിൽവേ: സിഐടിയു സമരം ഇന്ന്‌ 12 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

 

 
വളാഞ്ചേരി 
റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും റെയിൽവേയെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട്‌ സിഐടിയു നടത്തുന്ന സമരം ജില്ലയിൽ വ്യാഴാഴ്ച  12 കേന്ദ്രങ്ങളിൽ. നിലമ്പൂർ, വാണിയമ്പലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുറ്റിപ്പുറം, തിരുനാവായ, തിരൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നീ റെയിൽവേ സ്റ്റേഷനുകൾക്കുമുന്നിൽ രാവിലെ 10നാണ്‌ പ്രതിഷേധം. കോവിഡ് പ്രോട്ടോകോൾ പാലിക്കും. സമരം വിജയിപ്പിക്കണമെന്ന്  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ തൊഴിലാളികളോട്‌ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top