26 April Friday
4 പേർക്ക്‌ സമ്പർക്കത്തിലൂടെ

18 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

 

മലപ്പുറം
ജില്ലയിൽ 18 പേർക്ക് ബുധനാഴ്‌ച കോവിഡ്–- 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാളടക്കം നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ചികിത്സയിലിരിക്കെ മരിച്ച ഒരാളടക്കം നാലുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തി. കഴിഞ്ഞദിവസം മരിച്ച പുറത്തൂർ സ്വദേശി (68) ബംഗളൂരുവിൽനിന്നാണ്‌ എത്തിയത്‌‌. 10 പേർ വിദേശത്തുനിന്ന്‌ എത്തിയവരാണ്‌.
സമ്പർക്കത്തിലൂടെ രോഗംബാധിച്ച കണ്ണമംഗലം സ്വദേശിയുടെ ഭാര്യ കണ്ണമംഗലം സ്വദേശിനി (34), പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കാവനൂർ സ്വദേശി (44), ചീക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ ചീക്കോട് സ്വദേശി (43) എന്നിവർക്ക്‌ സമ്പർക്കത്തിലൂടെ കോവിഡ്‌ ബാധിച്ചു. വൈറസ് ബാധിതനായ വട്ടംകുളം സ്വദേശി (33)യുടേത് ഉറവിടം കണ്ടെത്തണം.
ഇതരസംസ്ഥാനം
ബംഗളൂരു: താനൂർ സ്വദേശി (47), വെളിയങ്കോട് സ്വദേശി (60), കുഴിമണ്ണ സ്വദേശി  (24).
വിദേശം
റാസൽഖൈമ: കീഴാറ്റൂർ സ്വദേശി (32), ദുബായ്: മഞ്ചേരി സ്വദേശി (24), റിയാദ്‌: വണ്ടൂർ സ്വദേശിനി (22), തേഞ്ഞിപ്പലം സ്വദേശി (61), കോട്ടക്കൽ സ്വദേശി (34), പുഴക്കാട്ടിരി സ്വദേശി (53), മഞ്ചേരി സ്വദേശി (34), ജിദ്ദ: ചേലേമ്പ്ര സ്വദേശി (45), കിർഗിസ്ഥാൻ: അരീക്കോട് സ്വദേശി (21), ഒമാൻ: മഞ്ചേരി സ്വദേശി (26). 
അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം
കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസുകളിലും സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്ന് കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. 
രോഗലക്ഷണമില്ലാത്തവരിൽപോലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പഞ്ചായത്ത് ഓഫീസിലും അക്ഷയ കേന്ദ്രങ്ങളിലും കൂടുതൽ ആളുകൾ സന്ദർശനം നടത്തുന്നതായി കണ്ടു. 
കഴിയാവുന്ന അപേക്ഷകളെല്ലാം ഓൺലൈനായി സമർപ്പിക്കണം. നേരിട്ടുമാത്രം ലഭിക്കുന്ന സേവനങ്ങൾക്കേ‌ ഓഫീസുകളിലെത്താവൂ.
 
43 പേര്‍ക്ക്‌ രോഗമുക്തി
മലപ്പുറം
ജില്ലയിൽ കോവിഡ് ചികിത്സയിലായിരുന്ന 43 പേർകൂടി രോഗമുക്തരായി. 566 പേർ ചികിത്സയിലാണ്‌. ഇതുവരെ 1129 പേർക്കാണ് വൈറസ് ബാധിച്ചത്.  രോഗമുക്തരായ 557 പേർ വീട്ടിലേക്ക് മടങ്ങി. 877 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 42,628 പേരാണ് നിരീക്ഷണത്തിലുള്ളത്. 
പരിശോധനക്കയച്ച 14,499 സാമ്പിളിൽ 11,598 പേരും നെഗറ്റീവാണ്‌. 2014 പേരുടെ ഫലം ലഭിക്കാനുണ്ട്‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top