26 April Friday

ബദൽ നയങ്ങൾക്കുള്ള സമരം 
ശക്തമാവണം:- വിജു കൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

"കർഷക സമരം ഭാവി ഇന്ത്യക്ക് പ്രതീക്ഷ' സെമിനാർ ആനമങ്ങാട്ട് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം വിജു കൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

 പെരിന്തൽമണ്ണ

ഭാവി ഇന്ത്യക്ക് പ്രതീക്ഷയേകുന്ന ബദൽ നയങ്ങൾക്കുവേണ്ടിയുള്ള സമരം കൂടുതൽ ശക്തമാവണമെന്നും ഇത് കൂടുതൽ വിപുലീകരിക്കാൻ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചുള്ള ഐക്യം അനിവാര്യമാണെന്നും അടിലേന്ത്യാ കിസാൻസഭ ജോ. സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആനമങ്ങാട്ട് നടന്ന  "കർഷക സമരം ഭാവി ഇന്ത്യക്ക് പ്രതീക്ഷ' സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ അവരുടെ അവകാശങ്ങൾക്കുവേണ്ടിമാത്രം പോരാടിയാൽ പോര,  മറ്റു ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളിൽ സജീവ പങ്കാളിത്തമുണ്ടാവണമെന്നും തിരിച്ചറിവുള്ള ഏക വിദ്യാർഥി പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് കർഷകരുടെയും തൊഴിലാളികളുടെയും രക്ഷക്കായി നയം സ്വീകരിക്കുന്നില്ല. കോർപറേറ്റുകളെയും വൻകിടക്കാരെയും രക്ഷിക്കുന്ന നയമാണ് ഇരു പാർടികളും സ്വീകരിക്കുന്നത്.
 രണ്ടാം മോദി സർക്കാർ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജനങ്ങളെ വഞ്ചിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുമെന്ന് പറഞ്ഞെങ്കിലും പട്ടിണി മരണങ്ങൾ പെരുകലായിരുന്നു ഫലം. കർഷകസമരം  സമരം പ്രതീക്ഷകളുടെ വിജയമാണെന്നും വിജു കൃഷ്ണൻ പറഞ്ഞു.  
സിപിഐ എം ഏരിയാ സെക്രട്ടറി ഇ രാജേഷ് അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഇ അഫ്സൽ സംസാരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി മുരളി വളാംകുളം സ്വാഗതവും എസ്എഫ്ഐ ലോക്കൽ സെക്രട്ടറി വിമൽ നന്ദിയും പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി രമേശൻ, സമ്മേളന സ്വാഗതസംഘം ഭാരവാഹികളായ പി ഗോവിന്ദപ്രസാദ്, എം പി മോഹനൻ, ഇ വി ശങ്കരനാരായൺ, പി ബാലസുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top