26 April Friday

കുഞ്ഞാലി ദിനം: ഓൺലൈൻ പ്രഭാഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
മലപ്പുറം 
കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി ഓൺലൈൻ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. 
26 മുതൽ കുഞ്ഞാലിയുടെ രക്തസാക്ഷി ദിനമായ 28 വരെ ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക്‌ പേജിൽ രാത്രി എട്ടിനാണ്‌ പ്രഭാഷണം. 26ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഓൺലൈൻ പ്രഭാഷണം ഉദ്‌ഘാടനംചെയ്യും. 27ന്‌ പ്രൊഫ. എം എം നാരായണൻ, 28ന്‌ കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം എന്നിവർ പ്രഭാഷണം നടത്തും. 28ന്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ലോക്കൽ, ഏരിയാ കേന്ദ്രങ്ങളിൽ കുഞ്ഞാലി അനുസ്‌മരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. 
യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top