27 April Saturday
ബിജെപി ആക്രമണത്തിൽ പ്രതിഷേധം

ത്രിപുരയ്‌ക്കൊപ്പം കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

തിരൂര്‍ തെക്കുമുറിയില്‍ നടന്ന ത്രിപുര ഐക്യദാര്‍ഢ്യം ഇ എന്‍ മോഹന്‍ദാസ് ഉദ്ഘാടനംചെയ്യുന്നു

 
തിരുവനന്തപുരം/മലപ്പുറം
ബിജെപിയുടെ ഫാസിസ്‌റ്റ്‌ ആക്രമണങ്ങളിൽ ദുരിതം അനുഭവിക്കുന്ന ത്രിപുര ജനതയ്‌ക്കും സിപിഐ എം പ്രവർത്തകർക്കും കേരളത്തിന്റൈ ഐക്യദാർഢ്യം.  സംസ്ഥാനത്ത്‌ ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിചേർന്നു. 
 തിരുവനന്തപുരം കിള്ളിപ്പാലത്ത്‌ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌  തിങ്കൾ വൈകിട്ട്‌ അഞ്ചുമുതൽ ആറുവരെയായിരുന്നു പ്രതിഷേധം.
ജില്ലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ തിരൂർ തെക്കുംമുറിയിൽ പ്രതിഷേധത്തിൽ പങ്കാളിയായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ശശികുമാർ പുലാമന്തോൾ മാലാപറമ്പിലും ഇ ജയൻ താനൂരിലും സി ദിവാകരൻ പെരിന്തൽമണ്ണയിലും ടി എം സിദ്ദീഖ്‌ വെളിയങ്കോട്‌ അയ്യോട്ടിച്ചിറയിലും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top