26 April Friday

പി വി വത്സരാജിന്‌ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
തേഞ്ഞിപ്പലം 
ഔദ്യോഗിക ജീവിതത്തിൽനിന്ന്‌ വിരമിക്കാൻ ഒന്നര മാസം മാത്രം  ബാക്കിനിൽക്കെ പി വി വത്സരാജിനെ തേടിയെത്തിയത് അർഹതയ്ക്കുള്ള അംഗീകാരം. മികച്ച എൻഎസ്എസ് പ്രോഗ്രാം കോ- ഓഡിനേറ്റർക്കുള്ള ദേശീയ അവാർഡാണ് കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വിദ്യാർഥി ക്ഷേമ വിഭാഗം തലവൻകൂടിയായ വത്സരാജിന് ലഭിച്ചത്. 2012 മുതലാണ് എൻഎസ്എസ് പ്രോഗ്രാം കോ- ഓഡിനേറ്റർ ചുമതലകൂടി വഹിക്കാൻ തുടങ്ങിയത്. 1988 മുതൽ 1999 വരെ മാഹി  മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ മലയാളം അധ്യാപകനായിരുന്നു.  അവിടെ അഡൽറ്റ് എഡ്യൂക്കേഷൻ പ്രോഗ്രാം ഓഫീസറായും ചുമതല വഹിച്ചു. 1999 മുതൽ 2008 വരെ കലിക്കറ്റ്‌ സർവകലാശാലയിൽ ആദ്യത്തെ പബ്ലിക്കേഷൻ ഓഫീസറായി നിയമിതനായി. 2008 മുതൽ വിദ്യാർഥി ക്ഷേമ വിഭാഗം തലവനായി നിയമിതനായി. വിദ്യാർഥി പ്രശ്ന പരിഹാര സമിതിയുടെ കൺവീനറുമാണ്. 20016ൽ കേരളത്തിലെ ഏറ്റവും മികച്ച പ്രോഗ്രാം കോ -ഓർഡിനേറ്റർക്കുള്ള അവാർഡ് ലഭിച്ചു.  തലശ്ശേരി സ്വദേശിയാണ്‌. പി എം നമ്പ്യാർ പിതാവും സ്കൂൾ അധ്യാപികയായിരുന്ന ലക്ഷ്മിക്കുട്ടി മാതാവുമാണ്. സ്കൂൾ അധ്യാപികയായ പി ടി റീത്തയാണ് ഭാര്യ. മക്കൾ: അനഘ പാലേരി, ശ്രീനാഥ് പാലേരി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top