27 April Saturday

ആര്യവൈദ്യശാലയുടെ 
സൗജന്യ സേവനം അട്ടപ്പാടിയിലും

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

കോട്ടക്കൽ ആര്യവൈദ്യശാല അട്ടപ്പാടിയിൽ നടപ്പാക്കുന്ന സൗജന്യ 
രോഗീസേവന പദ്ധതി ഷോളയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി രാമമൂർത്തി 
ഉദ്‌ഘാടനംചെയ്യുന്നു

 മലപ്പുറം

കോട്ടക്കൽ ആര്യവൈദ്യശാലയുടെ സൗജന്യ രോഗീസേവനം അട്ടപ്പാടിയിലെ ആദിവാസികൾക്കും അശരണർക്കും ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
അട്ടപ്പാടി മൂലക്കട ആദിവാസി കോളനിയിൽ നടന്ന ചടങ്ങിൽ ഷോളയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്  പി രാമമൂർത്തി പദ്ധതി ഉദ്‌ഘാടനംചെയ്തു. വികസനകാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ ഡി രവി അധ്യക്ഷനായി. 
കോട്ടക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ ലേഖ, വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി നാരായണൻ, ട്രസ്റ്റ് സെക്രട്ടറി സജിമോൻ, വാർഡ് മെമ്പർ രാധ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷാജു,  അജേഷ് ടി കൈപ്പനാൽ, ചാരിറ്റബിൾ ഹോസ്പിറ്റൽ സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ പി പി രാജൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top