26 April Friday

ഞെട്ടിക്കുളത്ത്‌ ഒരുമിച്ച് ഉയർന്നത് 24 വീടുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
സ്വന്തം ലേഖകൻ
എടക്കര
കവളപ്പാറയിലെ മണ്ണാഴങ്ങളിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ ഒരുമിച്ച് ഉയർന്നത് ഞെട്ടിക്കുളം നവ കവളപ്പാറയിൽ 24 വീടുകൾ. 
പോത്ത്കല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളത്താണ് കവളപ്പാറ പുനരധിവാസത്തിന് നവ കവളപ്പാറയിൽ 24 വീടുകൾ പൂർത്തീകരിച്ചത്. കവളപ്പാറ ദുരന്തത്തിൽ 59 പേരാണ് മരിച്ചത്. ദുരന്തത്തിൽ ഉറ്റവർ നഷ്ടമായവർ ഒരുമിച്ച് ഒരിടത്തുതന്നെ അയൽവാസികളായി കഴിയണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് ഞെട്ടിക്കുളത്ത് സ്ഥലം വാങ്ങി വീടുവയ്‌ക്കാൻ തീരുമാനിച്ചത്. 
2019 ആഗസ്ത് എട്ടിനുണ്ടായ കവളപ്പാറ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടമായ 24 കുടുംബത്തിനാണ് സംസ്ഥാന സർക്കാർ പത്ത് ലക്ഷം വീതം അനുവദിച്ചത്. 24 കുടുംബവും സർക്കാർ തുക ഉപയോഗിച്ച് ഒരേ സ്ഥലത്താണ് വീടുകൾ നിർമിച്ചത്. പോത്ത്കല്ല്  ഞെട്ടിക്കുളം ടൗണിനോട് ചേർന്ന് വിലയ്ക്ക് വാങ്ങിയ ഒരേക്കർ 88 സെന്റ്‌ സ്ഥലത്താണ് 24 പേർക്കും വീടൊരുങ്ങിയത്. 24 സെന്റ്‌ സ്ഥലം റോഡിനും രണ്ട് കിണറുകൾ നിർമിക്കാനും മാറ്റിവച്ചു. 
എല്ലാ വീട്ടിലേക്കും 12 അടി വീതിയുള്ള വഴിയും ഒരുക്കി. പി വി അൻവർ എംഎൽഎയാണ് വീടുകൾക്ക് തറക്കല്ലിട്ടത്. വീട് നിർമാണം പൂർത്തീകരിച്ച് മുഴുവൻ കുടുംബങ്ങളും താമസം ആരംഭിച്ചു. എല്ലാ വീട്ടിലേക്കും സർക്കാർ സൗജന്യ വൈദ്യുതി കണക്ഷൻ നൽകി. റീബിൽഡ് നിലമ്പൂർ പദ്ധതിയിൽ 10 ലക്ഷവും, പോത്ത്കല്ല് പഞ്ചായത്ത് പന്ത്രണ്ടര ലക്ഷവും കുടിവെള്ളത്തിന് അനുവദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top