26 April Friday

നിലമ്പൂര്‍ "ആഗോള ലേണിങ് സിറ്റി'

സ്വന്തം ലേഖകൻUpdated: Tuesday Dec 7, 2021
 
 
നിലമ്പൂർ 
യുനെസ്‌കോയുടെ "ആഗോള ലേണിങ് സിറ്റി' പദവിയിലേക്ക് നിലമ്പൂരും. നിലമ്പൂരിന് പുറമെ തൃശൂർ നഗരസഭയും തെലങ്കാനയിലെ വാറങ്കലുമാണ് ആഗോള ലേണിങ് സിറ്റി' പദവി ലഭിക്കാനയി കേന്ദ്രസർക്കാർ ശുപാർശ ചെയ്തത്.  
വിജ്ഞാനത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുന്നതിനുള്ള ആദ്യ ഘട്ടമെന്ന നിലയിലാണ്  സംസ്ഥാനത്തെ രണ്ട് നഗരങ്ങൾ  യുനെസ്‌കോയുടെ ലേണിങ് സിറ്റി അംഗീകാരത്തിന് ശുപാർശ ചെയ്തത്. നിലമ്പൂർ നഗരസഭയും ജൻ ശിക്ഷൺ സൻസ്ഥാനും (ജെഎസ്എസ്) ചേർന്നാണ് നിലമ്പൂരിൽ പദ്ധതി നടപ്പാക്കുക. പത്തുവർഷത്തേക്കുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വിവിധ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ "നോളജ് ഷെയറിങ്' സാധ്യമാക്കാനും "വിദ്യാഭ്യാസ സാങ്കേതിക മേഖലയിൽ ആഗോളതലത്തിൽ തൃശൂരിനെ കേന്ദ്രസ്ഥാനമാക്കി മാറ്റാനും (എഡ്യുക്കേഷന് ടെക്‌നോളജി ഹബ്) പദ്ധതി വിഭാവനംചെയ്യുന്നുണ്ട്. 
 യുനെസ്‌കോയുടെ ആഗോള പഠന നഗര ശൃംഖലയിലേക്ക് നിലമ്പൂർ എത്തുന്നതോടെ വിദ്യാഭ്യാസമുൾപ്പെടെ സമഗ്രമായ വികസനത്തിന് വഴിതെളിക്കും. പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും നേടാനാവും. മെച്ചപ്പെട്ട ശുചീകരണ സംവിധാനം,  മാലിന്യ സംസ്‌കരണ പദ്ധതി,  കുടിവെള്ള പദ്ധതി, സൗരോർജ പദ്ധതി, ദാരിദ്ര്യ നിർമാർജനം, വിശപ്പുരഹിത സിറ്റി, ഉപജീവനമാർഗത്തെ പ്രോത്സാഹിപ്പിക്കൽ, സംസ്‌കാരത്തേയും പാരമ്പര്യത്തേയും പ്രോത്സാഹിപ്പിക്കുക, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സ്ത്രീസമത്വം എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വികസന ലക്ഷ്യങ്ങളാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൺ സൻസ്ഥാൻ (ജെഎസ് എസ്) എന്ന എൻജിഒയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ആദ്യ സമ്പൂർണ പ്രാഥമിക സെക്കൻഡറി വിദ്യാഭ്യാസ ഗ്രാമമായി മാറിയ നിലമ്പൂരിന് പുതിയ അംഗീകാരം രാജ്യാന്തരതലത്തിൽ പ്രശസ്തി വർധിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top