27 April Saturday

തൊഴിലുറപ്പ്‌ തൊഴിലാളി ജാഥകൾക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

 

മലപ്പുറം 
തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരായ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ ദൂരദർശൻ ഓഫീസ്‌ മാർച്ചിന്റെ പ്രചാരണാർഥമുള്ള മേഖലാ ജാഥകൾ വെള്ളിയാഴ്‌ച തുടങ്ങും. പത്തിന്‌ സമാപിക്കും. എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ 12ന് രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കുമാണ്‌ മാർച്ച്‌. 
ജില്ലാ പ്രസിഡന്റ്‌ ഇ കെ ആയിഷ നേതൃത്വംനൽകുന്ന മലയോര ജാഥ വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ വഴിക്കടവിൽ സിപിഐ എം ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ ഉദ്‌ഘാടനംചെയ്യും. എടക്കര, പോത്തുകല്ല്‌, ചുങ്കത്തറ, മൂത്തേടം, ചാലിയാർ, കരുളായി, അമരമ്പലം എന്നിവിടങ്ങളിലാണ്‌ സ്വീകരണം. സംസ്ഥാന കമ്മിറ്റി അംഗം എം പി അബ്ദുൽ അലി നയിക്കുന്ന തീരദേശ ജാഥ വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ പൂക്കോട്ടൂരിൽ കർഷകസംഘം ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത്‌ ഉദ്‌ഘാടനംചെയ്യും. 
മൊറയൂർ, പള്ളിക്കൽ, ചേലേമ്പ്ര, ചെറുകാവ്‌, പുളിക്കൽ, വാഴക്കാട്‌, കാരാട്‌ എന്നിവിടങ്ങളിലാണ്‌ സ്വീകരണം.  ജില്ലാ വൈസ് പ്രസിഡന്റ്‌ വി പി അയ്യപ്പൻ നയിക്കുന്ന മധ്യമേഖലാ ജാഥ വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ ഊരകത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ഉദ്‌ഘാടനംചെയ്യും. ഒതുക്കുങ്ങൽ, പൊന്മള, കോഡൂർ, ആനക്കയം, കൂട്ടിലങ്ങാടി, കുറുവ, പുഴക്കാട്ടിരി എന്നിവിടങ്ങളിലാണ്‌ സ്വീകരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top