27 April Saturday

മോദി സർക്കാരിന്റെ ന്യൂനപക്ഷ വേട്ട: സിപിഐ എം പ്രതിഷേധം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

മലപ്പുറം
നരേന്ദ്ര മോദി സർക്കാരിന്റെ മതന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്‌ത പ്രതിഷേധ ദിനം വിജയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. ചൊവ്വ വൈകിട്ട്‌ നാലുമുതൽ ഏഴുവരെ ഏരിയാ കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധ കൂട്ടായ്‌മ.
മുസ്ലിം, ക്രിസ്‌ത്യൻ മതവിശ്വാസികൾക്കുനേരെ സംഘപരിവാർ സംഘടനകൾ വ്യാപക ആക്രമണങ്ങളാണ്‌ നടത്തുന്നത്‌. ഇതിനെതിരെ വിപുലമായ പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ പാർടി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്തത്‌. ജില്ലയിൽ 15 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മ നടക്കും. കേന്ദ്രവും ഉദ്‌ഘാടകരും: മലപ്പുറം–-   കെ ടി ജലീൽ എംഎൽഎ, വണ്ടൂർ–- പി കെ സൈനബ, മഞ്ചേരി–- വി എം ഷൗക്കത്ത്‌, കൊണ്ടോട്ടി–- വേലായുധൻ വള്ളിക്കുന്ന്‌, വളാഞ്ചേരി–- വി പി സക്കറിയ. തിരൂരങ്ങാടി–- ഇ ജയൻ, തിരൂർ–- കൂട്ടായി ബഷീർ, താനൂർ–- എ ശിവദാസൻ, പൊന്നാനി–- പി ജ്യോതിഭാസ്‌, എടപ്പാൾ–- എം എം നാരായണൻ, മങ്കട–- ഐ ടി നജീബ്‌, നിലമ്പൂർ–- ജോർജ്‌ കെ ആന്റണി, എടക്കര–- പി രാധാകൃഷ്‌ണൻ, അരീക്കോട്‌–- കെ പി സുമതി, കോട്ടക്കൽ–- വി ടി സോഫിയ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top