02 May Thursday
സിപിഐ എം കൊണ്ടോട്ടി ഏരിയാ സമ്മേളനം

കൊണ്ടോട്ടിയിൽ *മിനി സിവിൽസ്റ്റേഷൻ *യാഥാർഥ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

എൻ പ്രമോദ് ദാസ്

കൊണ്ടോട്ടി
കൊണ്ടോട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കണമെന്ന് സിപിഐ എം കൊണ്ടോട്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ തുറന്നുപ്രവർത്തിപ്പിക്കുക, കൊണ്ടോട്ടി സബ്ട്രഷറിയിലെ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പൂക്കോട്ടൂരിൽ മലബാർ കലാപ സ്മാരകം നിർമിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.
   ചേലേമ്പ്ര ടി പി വാസു വൈദ്യർ നഗറിൽ രണ്ടാം ദിവസമായ ഞായറാഴ്ച എം പി അബ്ദുൽ അലി, പി ജിജി, എൻ പ്രേമചന്ദ്രൻ, ഇ വിനയൻ, എം സ്വലാഹ് എന്നിവർ പ്രമേയങ്ങളും കെ ബാലകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. എരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് അവതരിപ്പിച്ച റിപ്പോർട്ടിൻമേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. എൻ പ്രമോദ് ദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശ്രീരാമകൃഷ്ണൻ, പി കെ സൈനബ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വേലായുധൻ വള്ളിക്കുന്ന്, വി പി അനിൽ എന്നിവര്‍ സംസാരിച്ചു. രണ്ടുദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിച്ചു.

എൻ പ്രമോദ് ദാസ് *കൊണ്ടോട്ടി ഏരിയാ സെക്രട്ടറി
കൊണ്ടോട്ടി
സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറിയായി എൻ പ്രമോദ്‌ ദാസിനെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എരിയാ കമ്മിറ്റി അംഗങ്ങൾ: എൻ രാജൻ, കെ പി സന്തോഷ്, പി കെ മോഹൻദാസ്, അഡ്വ. സി ബാബു, പാറപ്പുറം അബ്ദുറഹ്മാൻ, സി രാജേഷ്, പി ജിജി, ഇ സുർജിത്ത്, ആലങ്ങാടൻ സാദിഖ്, എം ഹബീബുറഹ്മാൻ, കെ ബാലകൃഷ്ണൻ, പി വി സുനിൽകുമാർ, വിമല പാറക്കണ്ടത്തിൽ, ടി പി നജ്മുദ്ദീൻ, എം ശ്രീജിത്ത്, കെ ശശിധരൻ, പി സി നൗഷാദ്, എം സ്വലാഹ്, ആർ എസ് അമീനകുമാരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top