26 April Friday

ഗർഷോം വീട് കുടുംബത്തിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

കേരള പ്രവാസിസംഘം ഗർഷോം പദ്ധതിയിൽ നിർമിച്ച ജില്ലയിലെ ആദ്യവീടിന്റെ താക്കോൽദാനം 
മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കുന്നു

 പുലാമന്തോൾ

‘ഗർഷോം’ പദ്ധതിയിൽ കേരള പ്രവാസി സംഘം പുലാമന്തോൾ വില്ലേജ് കമ്മിറ്റി നിർമിച്ച ജില്ലയിലെ ആദ്യ വീട് കുടുംബത്തിന് സമർപ്പിച്ചു. കട്ടുപാറയിലെ ചെമ്മല മുഹമ്മദാലിക്കും കുടുംബത്തിനുമാണ് വീട് നിർമിച്ചുനൽകിയത്. മന്ത്രി വി  അബ്ദുറഹ്മാൻ താക്കോൽ കൈമാറി. കെ പി മൊയ്തീൻകുട്ടി അധ്യക്ഷനായി. 
ഗർഷോം ജില്ലാതല ഉദ്ഘാടനം പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഗഫൂർ പി ലില്ലീസ്‌ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി പി സെയ്താലികുട്ടി,  ജില്ലാ പ്രസിഡന്റ്‌ സി പി റസാഖ്, സെക്രട്ടറി വി കെ റൗഫ്, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ്‌ പി സൗമ്യ, സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗം വി രമേശൻ, പി  ചന്ദ്രമോഹനൻ, പി ഉമ്മു സൽമ,  ഹസീന, സി കെ കൃഷ്ണദാസ്, ഇ രാജേഷ് എന്നിവർ സംസാരിച്ചു. 
പി ഗോപാലൻ സ്വാഗതവും എം എസ് മുഹമ്മദലി നന്ദിയും പറഞ്ഞു. ഗർഷോം പ്രവർത്തകരായ ഫാറൂഖ് കട്ടുപ്പാറ, നാസർ ബംഗ്ലാവിൽ, പി കുഞ്ഞീതു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top