27 April Saturday
മഞ്ചേരി മെഡിക്കല്‍ കോളേജ്

റസിഡ​ന്റ്സ് ഡോക്ടര്‍മാര്‍ക്കായി ക്വാര്‍ട്ടേഴ്‌സ് ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

മഞ്ചേരി മെഡിക്കല്‍ കോളേജിൽ റസിഡന്റ്സ് ഡോക്ടർമാർക്കായി നിർമാണം പുരോഗമിക്കുന്ന ക്വാര്‍ട്ടേഴ്‌സ് സമുച്ചയം

 
മഞ്ചേരി
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റസിഡ​ന്റ്സ് ഡോക്ടർമാർക്കായി ക്വാര്‍ട്ടേഴ്‌സ് സമുച്ചയം ഉയരുന്നു. മൂന്ന് കോടി ചെലവിട്ട് 1490 ചതുരശ്ര അടിയില്‍ നാല് നില കെട്ടിടമാണ് നിര്‍മിക്കുന്നത്.  100 കോടി ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ ഹോസ്റ്റൽ കം ക്വാര്‍ട്ടേഴ്‌സ് സമുച്ചയങ്ങൾക്കും പുറമെയാണിത്. പേവാര്‍ഡിനുമുന്നിലെ പഴയ നഴ്‌സിങ് ക്വാര്‍ട്ടേഴ്‌സ് പൊളിച്ചുനീക്കിയ സ്ഥലത്ത് നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഒന്നാംനിലയുടെ മെയിൻ സ്ലാബ് കോൺക്രീറ്റ് പൂർത്തിയാക്കി. ഓരോ നിലയിലും 15 പേർക്ക് താമസിക്കാവുന്ന തരത്തിലാണ്  രൂപകൽപ്പന. മൂന്ന് കിടപ്പുമുറികൾ, ലിവിങ് റൂം, അടുക്കള ഉൾപ്പെടെയുള്ള സൗകര്യം ഓരോ ക്വാര്‍ട്ടേഴ്‌സിലും ഉണ്ടാകും. ഒന്നാം നിലയിൽ പാർക്കിങ് സൗകര്യം ഉണ്ടാകും. 
മെഡിക്കൽ കോളേജ് പൊതുമരാമത്ത് വിഭാഗത്തിനാണ് നിർമാണ ചുമതല. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയ്ക്കാണ് കരാർ.  ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. താമസ സൗകര്യം ഒരുങ്ങുന്നതോടെ 24 മണിക്കൂറും വിദഗ്ധ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top