26 April Friday

ഊര്‍ജതന്ത്രം

എം സനോജ്Updated: Saturday Dec 3, 2022

 നിലമ്പൂർ

കാഴ്ചവൈകല്യമുള്ള വിദ്യാർഥികൾക്ക് ഊർജതന്ത്രം തൊട്ട് പഠിക്കാന്‍ അവസരമൊരുക്കി അധ്യാപകന്‍. നിലമ്പൂർ ​ഗവ. മാനവേദൻ ഹയർ സെക്കൻഡറി സ്കൂളിലെ ഊർജതന്ത്രം അധ്യാപന്‍ സുരേഷാണ് കാഴ്ചവൈകല്യമുള്ള കുട്ടികൾക്കായി ടച്ച് (സ്പർശനം) എന്ന പേരിൽ ഊർജതന്ത്രം പാഠപുസ്തകം പുറത്തിറക്കിയത്. വിരലുകൊണ്ട് വായിക്കാവുന്ന തരത്തിലാണ് പുസ്തകം. പത്താം ക്ലാസിലെ ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട്  ഏറ്റവും പ്രയാസമുണ്ടാക്കുന്ന ഡയഗ്രങ്ങൾ, വൈദ്യുത സർക്യൂട്ട് ഡയഗ്രങ്ങൾ, പ്രകാശിക ഉപകരണങ്ങളുടെ രേഖാചിത്രങ്ങൾ എന്നിവ എളുപ്പത്തില്‍ മനസിലാക്കാവുന്ന തരത്തിലാണ് പുസ്തകത്തിലുള്ളത്. കാഴ്ചപരിമിതര്‍ക്ക് ഇവ എളുപ്പത്തില്‍  മനസിലാക്കിയെടുക്കാം. പശയും അക്രലിക് പെയിന്റും കാർഡ് ബോര്‍ഡും ഉപയോ​ഗിച്ച് ചെലവ് ചുരുക്കിയാണ് പുസ്തകം നിര്‍മിച്ചത്. ഭിന്നശേഷി വിദ്യാർഥികൾക്കുവേണ്ടി വിവിധ പഠന പ്രവർത്തനങ്ങൾ  അധ്യാപകൻ മുമ്പും നടത്തിയിട്ടുണ്ട്. 
ഉണ്ണികൃഷ്ണൻ, ലിന അനിൽ, അമൻ ഷാജ്  എന്നീ വിദ്യാർഥികളും പുസ്തകം തയ്യാറാക്കാന്‍ സഹായത്തിനെത്തി. മറ്റു ശാസ്ത്ര വിഷയങ്ങളും ഈ രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധ്യാപകൻ. പുസ്തകം ആവശ്യമുള്ള കാഴ്ചവൈകല്യമുള്ള കുട്ടികൾ സ്കൂളുമായി ബന്ധപ്പെട്ടാൽ പുസ്തകം തയ്യാറാക്കി നൽകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top