27 April Saturday
"അമ്മ അറിയാൻ' പദ്ധതിക്ക്‌ തുടക്കം

സൈബർ ലോകത്തെ ചതിക്കുഴികൾ 
തിരിച്ചറിയണം: മന്ത്രി വി അബ്ദുറഹ്മാൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

"അമ്മ അറിയാൻ" സൈബർ സുരക്ഷാ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കുന്നു

താനൂർ
രക്ഷിതാക്കളും അധ്യാപകരും സൈബർലോകത്തെ ചതിക്കുഴികൾ തിരിച്ചറിയണമെന്ന്‌  മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ജില്ലയിലെ പ്രൈമറി വിദ്യാർഥികളുടെ ഒരുലക്ഷം അമ്മമാർക്ക് 'ലിറ്റിൽ കൈറ്റ്സ് ' യൂണിറ്റുകൾവഴി സൈബർ സുരക്ഷാ പരിശീലനം നൽകുന്ന  "അമ്മ അറിയാൻ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
    കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലാണ് ഏറ്റവും ഫലപ്രദമായി ഓൺലൈൻ വിദ്യാഭ്യാസം നൽകിയത്‌.  എന്നാൽ പല സന്ദർഭങ്ങളിലും ഇന്റർനെറ്റ്‌ ഉപയോഗം ലഹരിയായി മാറുന്നത്‌ അപകടകരമാണ്. ഈ അവസ്ഥയിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സൗഹൃദപരമായ ഇടപെടൽ അത്യന്താപേക്ഷിതമാണെന്നും  മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷന്റെയും (കൈറ്റ്) ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി.  
   മീനടത്തൂർ ഗവ. ഹൈസ്കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടിയിൽ താനാളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം മല്ലിക അധ്യക്ഷയായി. കൈറ്റ് ജില്ലാ കോ–- ഓർഡിനേറ്റർ ടി കെ അബ്ദുൽ റഷീദ് പദ്ധതി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ പി രമേഷ്‌കുമാർ,  പ്രധാനാധ്യാപിക മേഴ്സി ജോർജ്, ജില്ലാ പഞ്ചായത്ത്‌ അംഗം വി കെ എം ഷാഫി,  പഞ്ചായത്ത്‌ അംഗങ്ങളായ കെ നുസ്രത്ത് ബാനു, ജസീന ഹാരിസ്, ഡയറ്റ് ഫാക്കൽറ്റി സലീമുദ്ദീൻ,  ഡിഇഒ പി റുഖിയ,  എഇഒ എം കെ സക്കീന,  കെ പി ശിഹാബ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top