11 May Saturday

പൊതുപ്രവർത്തകനെ വധിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
പരപ്പനങ്ങാടി 
പരപ്പനങ്ങാടി ഉള്ളണത്ത്‌ പൊതുപ്രവർത്തകനുനേരെ വധശ്രമം. മാളിയേക്കൽ മുഹമ്മദലിയെയാണ്‌ ആക്രമിച്ചത്‌. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 
 തിങ്കളാഴ്ച രാത്രി മുഹമ്മദലിയെ തിരഞ്ഞ് ചിലർ മാരകായുധങ്ങളുമായി വീട്ടിലെത്തി  ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. അപ്പോൾ കടയിലേക്ക്‌ പോയിരുന്ന മുഹമ്മദലി തിരിച്ചുവരുമ്പോഴാണ് ആക്രമിച്ചത്. 
ശബ്ദംകേട്ടെത്തിയവർ ആദ്യം തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലുമെത്തിച്ചു. കോട്ടായി മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും മുസ്ലിംലീഗ് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡന്റുമായ വി പി കോയ ഹാജിയുടെ മകൻ അലി, സഹോദരപുത്രൻമാരായ മാജിദ്, റഷീദ് എന്നിവരും കണ്ടാലറിയുന്ന മറ്റ് രണ്ടുപേരുമാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന്‌ മുഹമ്മദലിയുടെ കുടുംബം പറഞ്ഞു. പരപ്പനങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top