27 April Saturday

കുര്യൻ സർവീസിന്‌ സ്‌റ്റോപ്പിട്ടു, ജാഗ്രതയോടെ...

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
മലപ്പുറം
കോവിഡ്‌ കാലത്ത്‌ വാഹനമേറിവരുന്ന അപകടങ്ങൾ നഗരത്തിലേക്ക്‌ കടത്താതെ ജാഗ്രതയോടെ അതിർത്തികാത്ത്‌ കുര്യൻ തന്റെ സർവീസ്‌ യാത്രയ്‌ക്ക്‌ സ്‌റ്റോപ്‌ സിഗ്‌നൽ നൽകി. സർവീസിലെ അവസാന മണിക്കൂറും വാഹന പരിശോധനയിൽ കർമനിരതനായി സഹപ്രവർത്തകരെ പ്രചോദിപ്പിച്ചാണ് ആ യാത്ര പൂർത്തിയാക്കിയത്‌. പൊലീസിലെ  30 വർഷത്തെ സേവനത്തിനൊടുവിൽ ടൗൺ ട്രാഫിക്‌ എസ്‌ഐയായി കെ വി  കുര്യന്‌ സഹപ്രവർത്തകരുടെ ഹൃദ്യമായ യാത്രയയപ്പ്. കോഴിക്കോട്‌–- പാലക്കാട്‌ സംസ്ഥാന പാതയിൽ കാവുങ്ങലിലെ ട്രാഫിക്‌ പോയിന്റിൽ വൈകിട്ട്‌ അഞ്ചുവരെ വാഹന പരിശോധന നടത്തിയശേഷമാണ്‌ കുര്യൻ ആദ്യമായി സ്‌റ്റോപ്‌ സിഗ്നൽ തന്റെ നേരെ തിരിച്ചത്‌. 
  ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ ട്രാഫിക്‌ പോയിന്റിൽതന്നെ  കുര്യന്‌  ഉപഹാരം നൽകി. തനിക്ക്‌ ധാരാളം അവധി ബാക്കി ഉണ്ടായിരുന്നുവെന്നും എന്നാൽ കൊറോണകാലത്ത്‌ തന്റെ സാന്നിധ്യം  സഹപ്രവർത്തകർക്ക്‌  പ്രചോദനമാകുമെന്ന്‌ തിരിച്ചറിഞ്ഞ്‌ സ്വമേധയാ ജോലിക്കിറങ്ങുകയായിരുന്നുവെന്നും കുര്യൻ പറഞ്ഞു. ഇനി കുറച്ചുദിവസം വിശ്രമം. ഭാവി കാര്യങ്ങൾ പിന്നീട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top