26 April Friday

42 പേർക്ക്‌ കൂടി കോവിഡ്‌

സ്വന്തം ലേഖികUpdated: Friday Jul 31, 2020
 
കോഴിക്കോട്‌ 
ജില്ലയിൽ 42 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തിയവരിൽ ഓരോ പോസിറ്റീവ്‌ കേസുകളുണ്ട്‌. സമ്പർക്കംവഴി പോസിറ്റീവ് ആയവർ - 34. ആറെണ്ണം ഉറവിടം വ്യക്തമല്ലാത്തതാണ്‌. 
704 കോഴിക്കോട് സ്വദേശികൾ കോവിഡ് ചികിത്സയിലുണ്ട്‌. 172 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്‌.  148 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 93 പേർ എൻഐടി എഫ്എൽടിയിലും 93 പേർ ഫറോക്ക് എഫ്എൽടിസിയിലും 176 പേർ എൻഐടി മെഗാ എഫ്എൽടിയിലും 10 പേർ എഡബ്ലിയുഎച്ച് എഫ്എൽടിയിലുമുണ്ട്‌.  ഒരാൾ മണിയൂർ എഫ്എൽടിയിലും രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്‌. ഒരാൾ മലപ്പുറത്തും അഞ്ച്‌ പേർ കണ്ണൂരിലും
രണ്ടുപേർ എറണാകുളത്തും ഒരാൾ കാസർകോടും ചികിത്സയിലാണ്. 
മലപ്പുറം (20), തൃശൂർ (2), പത്തനംതിട്ട (1), കൊല്ലം (1) , വയനാട്‌ (3), കണ്ണൂർ (1), പാലക്കാട്‌ (3)  സ്വദേശികൾ കോഴിക്കോട് മെഡിക്കൽ കോളേജിലും മലപ്പുറം (1), കൊല്ലം (1), വയനാട്‌ (2), ആലപ്പുഴ (1), കണ്ണൂർ (1) സ്വദേശികൾ എഫ്‌എൽടിസിയിലും മലപ്പുറം (2), വയനാട്‌ (2) , കണ്ണൂർ (1)  സ്വദേശികൾ ഫറോക്ക്‌ എഫ്‌എൽടിസിയിലുമാണ്‌. കണ്ണൂർ (2) , മലപ്പുറം (2) സ്വദേശികൾ സ്വകാര്യ ആശുപത്രിയിലുമുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top