27 April Saturday

ടൂറിസം വരും 
നമ്മുടെ നാട്ടിലും

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
കോഴിക്കോട്‌
മനോഹര കാഴ്‌ചകൾ നിറഞ്ഞ ഉൾനാടുകൾ വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്‌ നടപ്പാക്കുന്ന ‘ഡെസ്റ്റിനേഷൻ ചലഞ്ച്‌’ പദ്ധതിയാണ്‌ ഇതിന്‌ അവസരമൊരുക്കുന്നത്‌. തദ്ദേശസ്ഥാപനങ്ങൾ വിശദപദ്ധതി രേഖ സമർപ്പിച്ചാൽ സർക്കാർ സഹായം നൽകും.
തദ്ദേശ സ്ഥാപനത്തിൽ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുകയാണ്‌ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിന്‌ 50 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്‌. തുകയുടെ 60  ശതമാനം (പരമാവധി 50 ലക്ഷം) വിനോദസഞ്ചാര വകുപ്പ് വഹിക്കും. ബാക്കി തദ്ദേശസ്ഥാപനങ്ങൾ തനതുഫണ്ടിൽനിന്നോ സ്‌പോൺസർഷിപ് വഴിയോ കണ്ടെത്തണം. ഇത്തരത്തിൽ ഈ വർഷം നൂറ്‌ കേന്ദ്രങ്ങൾ വികസിപ്പിക്കുകയാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.    
വിനോദ സഞ്ചാര കേന്ദ്രമാകാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ വിശദ പദ്ധതിരേഖ ടൂറിസം വകുപ്പിന് ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. പദ്ധതി അംഗീകരിച്ചാൽ 40 ശതമാനം തുക ഉപയോഗിച്ച്‌ തദ്ദേശ സ്ഥാപനം പദ്ധതി നടപ്പാക്കണം. വിനോദസഞ്ചാര വകുപ്പ്‌ ബാക്കി തുക അനുവദിക്കും. പ്രദേശത്തുനിന്ന് ലഭിക്കുന്ന വരുമാനം പൂർണമായി തദ്ദേശ സ്ഥാപനങ്ങൾക്ക് എടുക്കാം. ഈ തുക പദ്ധതി പരിപാലനത്തിന് ഉപയോഗിക്കണം. ഇതിനായി പദ്ധതിരേഖ തയ്യാറാക്കി വിനോദ സഞ്ചാര വകുപ്പിന് നൽകണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top