26 April Friday

അതിജീവനത്തിന് ആവരണം തുന്നുന്നവര്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കോഴിക്കോട്
മഹാമാരിയെ പ്രതിരോധിക്കാൻ മാസ്‌കുകൾ തുന്നുകയാണ് ജില്ലയിലെ വിദ്യാർഥികൾ. വൈറസ് വ്യാപനം തടയാൻ സ്വീകരിക്കേണ്ട സ്വയം പ്രതിരോധത്തിന്റെ ആവശ്യകത ഓർമപ്പെടുത്തിയാണ്  എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണം.   ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും ആശുപത്രികളിലും വ്യാപാര സ്ഥാപനങ്ങളിലും വിതരണം ചെയ്തിരുന്നു.
ആയിരത്തോളം മാസ്‌കുകൾ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്  എഡിഎം റോഷ്‌നി നാരായണന് കൈമാറി. ജില്ലാ സെക്രട്ടറി ടി അതുൽ, സംസ്ഥാന കമ്മിറ്റി അംഗം സിനാൻ ഉമ്മർ, ജില്ലാ ജോ.സെക്രട്ടറി ബി സി അനുജിത്ത്, എം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top