27 April Saturday

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കെഎസ്ടിഎ ബാലുശേരി സബ്ജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം കെ നൗഷാദലി ഉദ്ഘാടനംചെയ്യുന്നു

 ബാലുശേരി  

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് കെഎസ്ടിഎ ബാലുശേരി സബ്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബാലുശേരി ഗവ. എൽപി സ്കൂളിലെ കെ കെ ഭാസ്കരൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം കെ നൗഷാദലി ഉദ്ഘാടനം ചെയ്തു. പി എം സോമൻ, എം ജ്യോതി, കെ ജമിനി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു. പി എം സോമൻ പതാക ഉയർത്തി. എം എം ഗണേശൻ രക്തസാക്ഷി പ്രമേയവും  എസ് ശ്രീചിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സബ്ജില്ലാ സെകട്ടറി കെ പി സുരേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കെ ഷിബു വരവ് ചെലവ് കണക്കും ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി രാജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ വി പി രാജലഷ്മി, ടി ദേവാനന്ദൻ, ടി കെ അബ്ബാസ്, എം സി ഷീബ, എം ഷീബ, വി എം കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു. ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയണമെന്നുള്ള പ്രമേയവും  അംഗീകരിച്ചു.   പി പി രവീന്ദ്രനാഥ് സ്വാഗതവും  സി ആർ ഷിനോയ് നന്ദിയും പറഞ്ഞു. അധ്യാപകരിൽനിന്നുള്ള ദേശാഭിമാനി വാർഷിക വരിസംഖ്യ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി പി രാജീവൻ ഏറ്റുവാങ്ങി. ഭാരവാഹികൾ :എം എം ഗണേശൻ (പ്രസിഡന്റ്‌), എം ജ്യോതി, കെ സുഭജ, എസ് ശ്രീചിത്ത് (വൈസ് പ്രസിഡന്റുമാർ), പി എം സോമൻ (സെക്രട്ടറി), എസ് ബിനോയ്, സുനിൽ ദത്ത്, സി ആർ ഷിനോയ് (ജോ.സെക്രട്ടറിമാർ), പി കെ ഷിബു (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top