27 April Saturday

അഗ്‌നിപഥിനെതിരെ 
തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

അ​ഗ്നിപഥ് പദ്ധതിക്കെതിരെ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് സിഐടിയു നടത്തിയ മാർച്ച്‌ സംസ്ഥാന 
സെക്രട്ടറി കെ എന്‍ ​ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
രാജ്യസുരക്ഷ അപകടത്തിലാക്കുകയും സൈന്യത്തിൽ പിൻവാതിൽ നിയമനത്തിന്‌ കളമൊരുക്കുകയും ചെയ്യുന്ന അഗ്‌നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിഐടിയു മാർച്ച്‌ സംഘടിപ്പിച്ചു. മുതലക്കുളത്ത്‌ നിന്ന്‌ ആദായനികുതി ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ നൂറുകണക്കിന്‌ തൊഴിലാളികൾ അണിനിരന്നു.  സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ കെ മമ്മു അധ്യക്ഷനായി. പി നിധിൻ, സി നാസർ, പി കെ സന്തോഷ്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top