27 April Saturday

മേയറെ കൈയേറ്റം ചെയ്‌തതിൽ
പ്രതിഷേധിക്കുക: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
കോഴിക്കോട്‌
കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയർ ബീന ഫിലിപ്പിനെ യുഡിഎഫ്‌–- ബിജെപി അംഗങ്ങൾ അക്രമിച്ചതിൽ ശക്തമായി പ്രതിഷേധിക്കാൻ എൽഡിഎഫ്‌ സിറ്റി കമ്മിറ്റി ആഹ്വാനം ചെയ്‌തു.   അക്രമത്തിൽ പ്രതിഷേധിച്ച്‌ കോർപറേഷൻ പരിസരത്ത്‌ ചേർന്ന യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌ കുമാർ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. എ കെ സുകുമാരൻ അധ്യക്ഷനായി. കെ ദാമോദരൻ, പി കെ നാസർ, സി പി മുസാഫർ അഹമ്മദ്‌, തുഷാര, കെ ദിവാകരൻ എന്നിവർ സംസാരിച്ചു. 
സിറ്റി കമ്മിറ്റി യോഗത്തിൽ പി കെ നാസർ, അധ്യക്ഷനായി. എ പ്രദീപ്‌ കുമാർ, സി പി മുസാഫർ അഹമ്മദ്‌, ടി പി ദാസൻ, പി വി മാധവൻ, പി അസീസ്‌ ബാബു, പി ടി ആസാദ്‌, പി കിഷൻ ചന്ദ്‌, എൻ സി മോയിൻകുട്ടി, കെ ദാമോദരൻ, അബൂബക്കർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top