27 April Saturday

കെഎസ്ടിഎ പഠന ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
മുക്കം
രണ്ടു ദിവസങ്ങളിലായി കാരമൂല ആസാദ് യുപി സ്കൂളിൽ നടന്ന കെഎസ്ടിഎ ജില്ലാ പഠന ക്യാമ്പ്  സമാപിച്ചു.
 രണ്ടാം ദിവസമായ ശനി "മാറുന്ന കാലത്തെ സ്ത്രീയും സമൂഹവും’ എന്ന വിഷയം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി എസ് ശ്രീകലയും  "മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയം ഡോ. കെ പി പ്രേംകുമാറും  അവതരിപ്പിച്ചു .  സാംസ്കാരിക സായാഹ്നത്തിൽ കാഞ്ചനമാല, മുക്കം ഭാസി, എ വി സുധാകരൻ, നാരായണൻ മണാശേരി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീഷ് നാരായണൻ, സതീശൻ,  ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ് കുമാർ, സെക്രട്ടറി ആർ എം  രാജൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ  വി  അജീഷ്  നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top