11 May Saturday

ജ്വല്ലറിയിലെ 
മോഷണം: 
ജീവനക്കാരെ 
ചോദ്യം ​ചെയ്യും

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
കോഴിക്കോട്
 കമ്മത്ത്‌ ലൈനിലെ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം  ​ സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണം തുടർന്ന്​ പൊലീസ്​. കമ്മത്തിലൈനിലെ കെ പി കെ ജ്വല്ലറിയിൽ നിന്നാണ്‌ പട്ടാപ്പകൽ സ്വർണവും പണവും കളവുപോയത്​. 11.22 ലക്ഷം രൂപയും രണ്ട്​ നെക്​ലെയ്​സും മാലയുമടക്കം 5.70 ലക്ഷത്തിന്റെ   സ്വർണവും മോഷ്ടിച്ചതായാണ്​ പരാതി. കടയിലുള്ളവർ പള്ളിയിൽ പോയ സമയത്ത്​ വെള്ളിയാഴ്ച പകൽ​ 12നും ഒന്നിനുമിടയിലാണ്​ മോഷണം.  കടയിലെ ജീവനക്കാരെ വിശദമായി ചോദ്യം ​ചെയ്യുമെന്ന്​ ടൗൺ എസ്ഐ എസ്  ആർ ജയശ്രീ പറഞ്ഞു.  എല്ലാ വശങ്ങളും പൊലീസ്​ പരിശോധിക്കുന്നുണ്ട്​.  സിസി ടിവി  ദൃശ്യങ്ങളടക്കം ഉപയോഗപ്പെടുത്തി ​കേസിന്​ തുമ്പുണ്ടാക്കാനാണ്​ ശ്രമം. നിലവിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top